തിരുവനന്തപുരം: ദേശകാലങ്ങള്‍ക്കനുസരിച്ച് സ്വയം ക്രമീകരിക്കാനുള്ള കഴിവാണ് സനാതന ധര്‍മ്മത്തിന്റെ പ്രത്യേകതയെന്നും ആതാണ് സനാതന ധര്‍മ്മം സഹസ്രാബ്ദങ്ങളായി നിലകൊള്ളുന്നതിന്റെ കാരണമെന്നും കുളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. കേരള ക്ഷേത്ര സമന്വയ സമിതിയുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ആത്മീയ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആചാരങ്ങളെ കാലത്തിനനുസരിച്ചും ദേശത്തിനനുസരിച്ചും സ്വയം ക്രമീകരിക്കാന്‍ കഴിയുന്ന പ്രസ്ഥാനം മാത്രമേ ലോകത്ത് നിലനിന്നിട്ടുള്ളൂ . ഏതൊരു ക്ഷേത്രത്തിലെയും ദേവന്റെ സവിശേഷതകളെയും ആചാരങ്ങളെയും മുന്‍ നിര്‍ത്തി അതിനെ ബഹുമാനിച്ചും ആദരിച്ചും മാത്രമേ വിശ്വാസികള്‍ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാന്‍ പാടുള്ളൂ. ഒരോ ക്ഷേത്രത്തിന്റെയും സവിശേഷതകള്‍ അനുസരിച്ച് ആചാരങ്ങള്‍ സൂക്ഷിക്കണം. കേരളത്തിന്റെ അഭിമാനമാണ് തൃശ്ശൂര്‍ പൂരം. പക്ഷേ നാട് മുഴുവന്‍ തൃശ്ശൂര്‍ പുരമായാലോ. ആറ്റുകാല്‍ പൊങ്കാല ദിവ്യമാണ്, ശ്രേഷ്ഠമാണ്, പക്ഷേ ഇപ്പോള്‍ മുക്കിന് മുക്കിന് പൊങ്കാലയാണ്. ഓരോന്നിനെയും അതിന്റെ തനിമയോടെ നിലനിര്‍ത്താന്‍ നമുക്ക് സാധിക്കണം. ആ തനിമ സൃഷ്ടിക്കപ്പെടുമ്പോഴാണ് എല്ലാം ചേര്‍ന്ന സനാതന ധര്‍മ്മത്തിന്റെ വൈവിധ്യം പൂര്‍ണ്ണമാകുന്നത്. ഹിന്ദു സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങള നേരിടാന്‍ വിവിധ ഹിന്ദുസംഘടനകള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും സ്വാമി പറഞ്ഞു.
ആലംകോട് ദാനശീലന് അധ്യക്ഷതവഹിച്ച യോഗത്തില്‍ മുന്‍ ഡിജിപി ഡോ.ടി.പി സെന്‍കുമാര്‍, കുടശ്ശനാട് മുരളി, അജികുമാര്‍ പന്തലക്കോട്, ഡോ.ടി.എസ് വിനീത് ഭട്ട്, അശ്വതി ഗുപ്ത, വിനോദ് തമ്പി തുടങ്ങിയവര്‍ സംസാരിച്ചു. പ്രഗത്ഭരെ പുരസ്കാരം നല്കി ആദരിച്ചു.
ക്ഷേത്രബന്ധു മാധ്യമ പുരസ്കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ പി.ശ്രീകുമാര്‍ ഏറ്റുവാങ്ങി. . അഡ്വ.കൃഷ്ണരാജ്, സിദ്ധാര്‍ത്ഥ് ശ്രീരാഗ് ഓമനക്കുട്ടന്, എം.എസ്.സനോജ്, എന്നിവരെയും പുരസ്കാരങ്ങള്‍ നല്കി ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: