തിരുവനന്തപുരം: കേരളത്തിലെ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ ഉപയോഗിച്ച് കെ ഹോം പദ്ധതി നടപ്പാക്കാന്‍ ടൂറിസം വകുപ്പ്. കരുവന്നൂര്‍ ബാങ്കിലെ ഡെപ്പോസിറ്റ് മാതിരി സര്‍ക്കാരിന് നല്കുന്ന വീടുകള്‍ പിന്നെ ഉടമസ്ഥന് കൊടുത്തതുപോലെ തിരിച്ചുകിട്ടുമോ എന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ ഈ പദ്ധതിക്കെതിരെ പരിഹാസവും ഉയരുന്നു.
ഇത്തവണത്തെ കേരള ബജറ്റിലാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതി നടപ്പാക്കാന്‍ അഞ്ചു കോടി രൂപ നീക്കിവെച്ചിരിക്കുകയാണ്. വിദേശമലയാളികള്‍ കേരളത്തില്‍ പണിതിട്ട ഒട്ടേറെ വീടുകള്‍ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യം മുതലാക്കി പദ്ധതി വിജയിപ്പിക്കാം എന്നാണ് മന്ത്രി മുഹമ്മദ് റിയാസിന്റെ മനസ്സില്‍.
തുടക്കത്തില്‍ ഫോര്‍ട്ട് കൊച്ചി, കുമരകം, കോവളം, മൂന്നാര്‍ എന്നിവിടങ്ങളിലാണ് കെ ഹോം പദ്ധതി നടപ്പിലാക്കുന്നത്. ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്റ്റീജ് പദ്ധതിയായാണ് ഇതിനെ കണക്കാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: