ന്യൂഡൽഹി ; കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ പങ്കെടുക്കുമെന്ന് ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി സംസ്ഥാന പ്രസിഡന്റ് അജയ് റായ്. സനാതന വിരുദ്ധമായ പ്രസ്താവനകൾ രാഹുൽ പറയുന്നതിനിടെയാണ് മഹാകുംഭമേളയിൽ പങ്കെടുക്കുമെന്ന പ്രസ്തവന വരുന്നത് .
‘ കോൺഗ്രസ് നേതാക്കൾ മുമ്പും കുംഭമേളയ്‌ക്ക് പോയിട്ടുണ്ട്. പ്രിയങ്ക ഗാന്ധിയും അവർക്ക് മുമ്പുള്ള നിരവധി നേതാക്കളും കുംഭമേളയ്‌ക്ക് പോയിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, ഇനി നാമെല്ലാവരും കുംഭമേളയ്‌ക്ക് പോയി പുണ്യസ്നാനം ചെയ്ത് ഹർ ഹർ മഹാദേവ് ജപിക്കും. തീർച്ചയായും ഞങ്ങൾ മഹാ കുംഭമേളയ്‌ക്ക് പോകും,” അജയ് റായ് പറഞ്ഞു.
മുൻപ് ഹിന്ദു വിശ്വാസങ്ങളെ അപമാനിച്ച രാഹുൽ ഗാന്ധി മഹാകുംഭമേളയിൽ പങ്കെടുത്ത് മാപ്പ് പറയണമെന്ന് സന്യാസിമാർ ആവശ്യപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് രാഹുൽ മഹാകുംഭമേളയിൽ എത്തുന്നത് . അതേസമയം ഗംഗയിൽ കുളിച്ചാൽ പട്ടിണി മാറുമോയെന്ന് ചോദിച്ച മല്ലികാർജുൻ ഖാർഗെയുടെ മുന്നിലാണ് രാഹുൽ പുണ്യസ്നാനം ചെയ്ത് ഹർഹർ മഹാദേവ് ചൊല്ലുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: