കോഴിക്കോട്:ഒന്നാം ക്ലാസ് പ്രവേശനത്തിനായി പരീക്ഷയോ അഭിമുഖമോ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന് കുട്ടി.സ്കൂള്‍ പ്രവേശനത്തിനായി ടൈം ടേബിളും സര്‍ക്കുലറും പുറത്തിറക്കും. ഇത് ലംഘിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
വിദ്യാഭ്യാസ നിലവാരം വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാനം സമഗ്ര വിദ്യാഭ്യാസ ഗുണനിലവാര പദ്ധതി നടപ്പാക്കും. സബ്ജക്ട് മിനിമം ഇത്തവണ എട്ടാം ക്ലാസില്‍ നടപ്പാക്കും. അടുത്ത വര്‍ഷം ഒന്‍പതാം ക്ലാസിലും പിന്നീട് പത്താം ക്ലാസിലും ഇത് നടപ്പാക്കും.വിദ്യാര്‍ത്ഥികളെ തോല്പ്പിക്കുകയല്ല സംസ്ഥാന സര്‍ക്കാറിന്റെ നിലപാട്. മിനിമം മാര്‍ക്കില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ഓറിയന്റേഷന്‍ ക്ലാസ് നല്‍കും. കുട്ടിയെ തോല്പ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.
റാഗിംഗ് വിരുദ്ധ സെല്ലുകള്‍ എല്ലാ സ്കൂളുകളിലും നടപ്പാക്കും. അംഗീകാരമില്ലാത്ത സ്കൂളുകളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്.മാനദണ്ഡം പാലിക്കാത്തവര്‍ക്ക് അനുമതി നല്‍കില്ല.
തിരുവനന്തപുരത്ത് കുറ്റിച്ചലില്‍ സ്കൂള്‍ കുട്ടിയുടെ ആത്മഹത്യയില്‍ ക്ലര്‍ക്ക് കുറ്റക്കാരനാണെന്ന് കണ്ട് സസ്പന്‍ഡ് ചെയ്തു. എറണാകുളത്ത് കുട്ടി ഫ്ലാറ്റില്‍ നിന്നും ചാടി ആത്മഹത്യ ചെയ്ത സംഭവത്തിലും ശക്തമായ നടപടി സ്വീകരിച്ചു. ഈ സ്കൂളിന് എന്‍ ഒ സി ഉണ്ടായിരുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: