Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ചാമ്പ്യന്‍സ് ട്രോഫിക്ക് മൂന്ന് നാള്‍; ആരവമുയരുന്നൂ പാകിസ്ഥാനില്‍, ഭാരതത്തിന് ദുബായ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2025, 04:12 pm IST
in Football, Sports

എട്ട് വര്‍ഷം നീണ്ട ഇടവേളയ്‌ക്ക് ശേഷം ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് വീണ്ടും. ലോകകപ്പ് പോര് കഴിഞ്ഞാല്‍ ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കത്തിന്റെ ഒമ്പതാം പതിപ്പാണ് ഇത്തവണ പാകിസ്ഥാനിലും യുഎഇയിലുമായി നടക്കുന്നത്. പാകിസ്ഥാന്‍ ആതിഥ്യമരുളുന്ന ചാമ്പ്യന്‍ഷിപ്പിന് ഭാരതത്തിന്റെ(ബിസിസിഐ) ശക്തമായ നിലപാടിനെത്തുടര്‍ന്ന് യുഎഇ നഗരം ദുബായിക്കും അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) വേദി അനുവദിച്ചു.

2008 നവംബര്‍ 26ലെ മുംബൈ ഭീകരാക്രമണ ശേഷം പാകിസ്ഥാനുമായുള്ള രാഷ്‌ട്രീയ നിലപാട് കാരണം ഭാരതം ക്രിക്കറ്റില്‍ സഹകരിക്കാന്‍ തയ്യാറായിട്ടില്ല. 29 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം പാകിസ്ഥാന്‍ ഐസിസി ടൂര്‍ണമെന്റിന് വേദിയാകുമ്പോള്‍ പോലും ഭാരതം സ്വന്തം നിലപാടില്‍ ഉറച്ചു നിന്നു. ഇതേ തുടര്‍ന്നാണ് ഐസിസിക്ക് ദുബായിയെ സഹ ആതിഥേയരായി പ്രഖ്യാപിക്കേണ്ടിവന്നത്.

ബുധനാഴ്‌ച്ച ആരംഭിക്കുന്ന ചാമ്പ്യന്‍ഷിപ്പ് അടുത്ത മാസം ഒമ്പതിന് ഫൈനലോടുകൂടി സമാപിക്കും. ഫൈനല്‍ വേദി സെമി മത്സരത്തിന് ശേഷമേ പ്രഖ്യാപിക്കൂ. രണ്ട് ഗ്രൂപ്പുകളായി നാല് വീതം ടീമുകള്‍ ഉള്‍പ്പെടുന്ന ലീഗ് റൗണ്ട്. ലീഗില്‍ ഓരോ ഗ്രൂപ്പിലും റൗണ്ട് റോബിന്‍ അടിസ്ഥാനത്തില്‍ പരസ്പരം ഏറ്റുമുട്ടും. മുന്നിലെത്തുന്ന രണ്ട് വീതം ടീമുകള്‍ സെമിയിലേക്ക് മുന്നേറും. ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാര്‍ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരുമായും ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാര്‍ ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരുമായും സെമി കളിക്കും. ഭാരതം ഉള്‍പ്പെട്ട ഗ്രൂപ്പ് എയിലാണ് ആതിഥേയരായ പാകിസ്ഥാനും ഉള്ളത്. ലീഗ് മത്സരങ്ങളിലെ ഏറ്റവും ഹൈലൈറ്റായ ഭാരത-പാക് പോരാട്ടം അടുത്ത ഞായറാഴ്‌ച്ചയാണ്. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയം ആണ് വേദി. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഭാരതത്തിന്റെ രണ്ടാം മത്സരമാണിത്. ആദ്യ മത്സരം വ്യാഴാഴ്‌ച്ച ബംഗ്ലാദേശിനെതിരെയാണ്. ഭാരതത്തിന്റെ എല്ലാ മത്സരങ്ങളും ദുബായിലാണ് നടക്കുക. ന്യൂസീലന്‍ഡ് ആണ് ഗ്രൂപ്പ് എയിലെ മറ്റൊരു ടീം.

ഗ്രൂപ്പ് ബിയില്‍ നിലവിലെ ലോക ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയക്ക് പുറമെ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍ ടീമുകളാണുള്ളത്. മുന്‍ ചാമ്പ്യന്‍മാരായ വെസ്റ്റിന്‍ഡീസിനും ശ്രീലങ്കയ്‌ക്കും ഇക്കുറി യോഗ്യത നേടാനായില്ല.

പാകിസ്ഥാന്‍ ആണ് നിലവിലെ ജേതാക്കള്‍ 2017ല്‍ ഇംഗ്ലണ്ട് ആതിഥേയരായ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഭാരതം ആയിരുന്നു എതിരാളികള്‍. വിരാട് കോഹ്ലി നയിച്ച ഭാരതത്തെ സര്‍ഫറാസ് അഹമ്മദിന്റെ പാകിസ്ഥാന്‍ തോല്‍പ്പിക്കുകയായിരുന്നു.

1998ല്‍ നോക്കൗട്ട് അടിസ്ഥാനത്തില്‍ ആരംഭിച്ച ചാമ്പ്യന്‍സ് ട്രോഫിയുടെ പ്രഥമ ജേതാക്കള്‍ ദക്ഷിണാഫ്രിക്കയായിരുന്നു. വെസ്റ്റിന്‍ഡീസ് ആയിരുന്നു എതിരാളികള്‍. രണ്ട് വര്‍ഷത്തിന് ശേഷം ദക്ഷിണാഫ്രിക്ക ആതിഥേയരായ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഭാരതത്തെ തോല്‍പ്പിച്ച് ന്യൂസീലന്‍ഡ് ജേതാക്കളായി. പിന്നീട് 2002ല്‍ ശ്രീലങ്ക ആതിഥ്യമരുളിയ ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനല്‍ മത്സരം നടന്നില്ല. റിസര്‍വ് ദിനത്തിലും കളി മുടങ്ങിയതോടെ ഫൈനലിസ്റ്റുകളായ ഭാരതത്തെയും ശ്രീലങ്കയെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിച്ചു. 2004ല്‍ ഇംഗ്ലണ്ടില്‍ ആദ്യമായി ചാമ്പ്യന്‍സ് ട്രോഫി നടന്നു. ലോകം കണ്ട ക്ലാസിക് ഏകദിന പോരാട്ടങ്ങളിലൊന്നില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെസ്റ്റിന്‍ഡീസ് കിരീടം ചൂടി. 1979 ലോക കിരീടത്തിന് ശേഷം വിന്‍ഡീസ് ജേതാക്കളായ ആദ്യ ഐസിസി ചാമ്പ്യന്‍ഷിപ്പായിരുന്നു അത്. ഇതിഹാസ താരം ബ്രയാന്‍ ലാറയാണ് ടീമിനെ കിരീടനേട്ടത്തിലേക്ക് നയിച്ചത്. 2006ലും 2009ലും തുടര്‍ച്ചയായി രണ്ട് തവണ ഓസ്‌ട്രേലിയ ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളായി. പിന്നീട് നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം 2013ല്‍ ഭാരതം മഹേന്ദ്ര സിങ് ധോണിക്ക് കീഴില്‍ കിരീടം നേടി. ഭാരതത്തിന്റെ രണ്ടാം ചാമ്പ്യന്‍സ് ട്രോഫി കിരീടം. കഴിഞ്ഞ വര്‍ഷം രോഹിത് ശര്‍മയ്‌ക്ക് കീഴില്‍ ഭാരതം ട്വന്റി20 ജേതാക്കളാകും മുമ്പ് ഭാരതം നേടിയ അവസാന ഐസിസി കിരീടനേട്ടമായിരുന്നു അത്. തൊട്ടടുത്ത ചാമ്പ്യന്‍ ട്രോഫി നടന്നതും നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം 2017ലായിരുന്നു. പാകിസ്ഥാന് സര്‍ഫറാസ് അഹമ്മദ് കിരീടം സമ്മാനിച്ചു.

Tags: indiapakistanDubaiICCChampions Trophy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

India

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

India

ഏത് വ്യോമ പ്രതിരോധത്തെയും തകർക്കാൻ ശേഷി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.