തിരുവനന്തപുരം: കോവളത്തിന് സമീപം പുളിങ്കുടിയില്‍ വിദേശ വനിത തിരയില്‍ പെട്ടു മരിച്ചു. ബ്രിജിത് ഷാര്‍ലറ്റ് എന്ന അമേരിക്കന്‍ യുവതിയാണ് മരിച്ചത്.
ഇവരെ രക്ഷിക്കാനിറങ്ങിയ വിദേശ പൗരനെ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.12 മണിയോടെ കടലില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ശക്തമായ തിരയില്‍ പെടുകയായിരുന്നു.
ഷാര്‍ലറ്റിനെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.അഞ്ചാം തീയതി മുതല്‍ ആഴിമലയിലെ സ്വകാര്യ റിസോര്‍ട്ടില്‍ താമസിച്ചുവരികയായിരുന്നു യുവതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: