അഗർത്തല : അനധികൃതമായി രാജ്യത്ത് കുടിയേറിയ ബംഗ്ലാദേശികളെ ബിഎസ്‌എഫ് പിടികൂടി. ത്രിപുരയിലെ ഖോവായ് ജില്ലയിലെ തെലിയമുറ റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ നാല് ബംഗ്ലാദേശ് പൗരന്മാരെ കസ്റ്റഡിയിലെടുത്തതെന്ന് ബിഎസ്‌എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.
“നിർദ്ദിഷ്ട രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, വെള്ളിയാഴ്ച വൈകുന്നേരം സിൽച്ചാർ-അഗർത്തല എക്‌സ്പ്രസിൽ നിന്ന് ഇറങ്ങുമ്പോൾ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ നാല് ബംഗ്ലാദേശ് പൗരന്മാരെ ബിഎസ്‌എഫിന്റെ മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗം തെലിയമുറ റെയിൽവേ സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്തു”- ഉദ്യോഗസ്ഥൻ പറഞ്ഞു.
ബംഗ്ലാദേശികൾ ബാംഗ്ലൂരിൽ നിന്ന് ത്രിപുരയിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു ഇവരെ പിടികൂടിയതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ബംഗ്ലാദേശ് പൗരന്മാരെയും അവരുടെ നീക്കത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ലഭിക്കുന്നതിന് സമഗ്രമായി ചോദ്യം ചെയ്യും. ചോദ്യം ചെയ്യൽ പൂർത്തിയായിക്കഴിഞ്ഞാൽ, ആവശ്യമായ നിയമനടപടികൾക്കായി അവരെ പോലീസിന് കൈമാറുമെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
അതേ സമയം വെള്ളിയാഴ്ച സെപാഹിജാല ജില്ലയിലെ കുലുബാരിയിൽ അതിർത്തി വേലിക്ക് മുകളിലൂടെ ഒരു സംഘം അക്രമികളുടെ കള്ളക്കടത്ത് ശ്രമം ബിഎസ്‌എഫ് പരാജയപ്പെടുത്തിയിരുന്നു. രണ്ട് കോടി രൂപ വിലമതിക്കുന്ന യാബ ഗുളികകൾ അടങ്ങിയ രണ്ട് പാക്കറ്റുകളാണ് സൈന്യം പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: