ധാക്ക: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെയുള്ള ആക്രമണം അനുദിനം വർധിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ സോളഹതി ദുർഗാ മന്ദിർ ഉപരോധിച്ച തീവ്രവാദികൾ സരസ്വതി ദേവിയുടെ രണ്ട് വിഗ്രഹങ്ങൾ നശിപ്പിക്കുകയും ചെയ്തു. ബംഗ്ലാദേശിലെ ധാക്ക നഗരത്തിലെ തുരാഗിലാണ് സംഭവം.
പുലർച്ചെ 3:45 ന് വെളുത്ത കാറിൽ ക്ഷേത്രത്തിലെത്തിയ തീവ്രവാദികളാണ് ആക്രമണം നടത്തിയത്. തുടർന്ന് അവർ ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങൾ നശിപ്പിക്കുകയും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. റിപ്പോർട്ട് അനുസരിച്ച്, പോലീസ് പരാതിയുടെ അടിസ്ഥാനത്തിൽ തിരിച്ചറിയാത്ത ആളുകൾക്കെതിരെ കേസെടുത്തു. എന്നാൽ ആക്രമണത്തിൽ ഉൾപ്പെട്ട തീവ്രവാദികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. തുരാഗ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മുഹമ്മദ് റഹത്ത് ഖാൻ ഈ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്.
“ഞങ്ങൾ ദുർഗാ ദേവിയുടെ വിഗ്രഹം നിമജ്ജനം ചെയ്തെങ്കിലും, സരസ്വതി ദേവിയുടെ വിഗ്രഹം ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞങ്ങൾ സരസ്വതി പൂജ നടത്തി, അതിനായി ഒരു പുതിയ വിഗ്രഹം തയ്യാറാക്കി, അതാണ് നശിപ്പിച്ചത്.”- സോളഹതി ദുർഗാ മന്ദിറിന്റെ പ്രസിഡന്റിന്റെ മകൻ പലാഷ് സർക്കാർ പറഞ്ഞു.
അടുത്തുള്ള ഒരു കന്നുകാലി ഫാമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു ഗാർഡ് തീവ്രവാദികൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് കണ്ടതായി അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, അവരുടെ കൈവശം ആയുധങ്ങളുണ്ടാകുമെന്ന് ഭയന്ന് അയാൾ ഇടപെട്ടില്ല. തുടർന്ന് ഗാർഡ് സമീപത്തെ ആളുകളെ കൊണ്ടുവരാൻ പോയി. അദ്ദേഹം തിരിച്ചെത്തിയപ്പോഴേക്കും തീവ്രവാദികൾ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയിയെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് പ്രാദേശിക ഹിന്ദുക്കൾ പോലീസിനെ വിളിച്ചു. എന്നാൽ അവർ രാവിലെ മാത്രമാണ് എത്തിയത്. വിഗ്രഹ നശീകരണത്തിന്റെ തെളിവുകൾ അവർ ശേഖരിച്ചു. ഈ വിഷയത്തിൽ നടപടിയെടുക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു. പോലീസുകാർ സിസിടിവി ദൃശ്യങ്ങളും വിശകലനം ചെയ്തെങ്കിലും ഇതുവരെ ഹിന്ദു ക്ഷേത്രത്തിന് നേരെയുള്ള ആക്രമണത്തിൽ ഉൾപ്പെട്ട തീവ്രവാദികളെ പിടികൂടാൻ കഴിഞ്ഞില്ലെന്നും ദുർഗാ മന്ദിറിന്റെ പ്രസിഡൻ്റിന്റെ മകൻ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: