Entertainment

മൊണാലിസയെ സ്വർണ മാലയണിയിച്ച് ബോച്ചെ:ഹണി റോസിനോടുള്ള പ്രതികരമാണോ എന്ന് സോഷ്യൽ മീഡിയ

Published by

മൊണാലിസയെ സ്വർണ മാലയണിയിച്ച് ബോച്ചെ, കേരളം ഇഷ്ടപ്പെട്ടെന്ന് മോനി ഭോസ്‌ലെ

മൊണാലിസയെ സ്വർണ മാലയണിയിച്ച് ബോച്ചെ, കേരളം ഇഷ്ടപ്പെട്ടെന്ന് മോനി ഭോസ്‌ലെ

കുംഭമേളയിലൂടെ വൈറലായ മോനി ഭോസ്‌ലെ എന്ന മൊണാലിസയ്‌ക്ക് വാലന്റൈൻസ് ഡേ സമ്മാനം നല്‍കി ബോബി ചെമ്മണ്ണൂര്‍. സ്വര്‍ണ മാലയാണ് ബോച്ചെ സമ്മാനമായി കഴുത്തില്‍ അണിയിച്ച് കൊടുത്തത്. പതിനായിരം രൂപയ്‌ക്ക് കിട്ടുന്ന മാലയാണെന്നാണ് മൊണാലിസയ്‌ക്ക് മാല കൊടുത്ത് ബോബി പറഞ്ഞത്.

 

കേരളത്തില്‍ വരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയെന്നും മൊണാലിസ പറ‍ഞ്ഞു. കൂളിംഗ് ഗ്ലാസില്‍ കറുത്ത കേട്ട് ധരിച്ച് സ്റ്റൈലീഷ് ലുക്കിലാണ് മോനി ഭോസ്‌ലെ കേരളത്തിലെത്തിയത്.

 

15 ലക്ഷം രൂപയാണ് മോനി ഭോസ്‌ലെയെ കേരളത്തിലെത്തിക്കാനായി ബോച്ചെ നല്‍കുന്നതെന്നാണ് വിവപം. ആരെയും ആകര്‍ഷിക്കുന്ന ചാരക്കണ്ണുകളും സുന്ദരമായ ചിരിയുമാണ് മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയായ മാല വില്‍പ്പനക്കാരിയായ മോനിയുടെ പ്രത്യേകത.

എന്നാൽ ഇതൊക്കെ ഹണി റോസിനോടുള്ള പ്രതികരമാണോ എന്നാണ് മീഡിയയിൽ ഉയരുന്ന ചോദ്യം .

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക