ഭോപാല്‍: അന്യ പരുഷനുമായോ സ്ത്രീയുമായോ ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ മാത്രമേ അവിഹിതബന്ധമെന്ന് ആരോപിക്കാന്‍ കഴിയൂവെന്ന് മധ്യപ്രദേശ് ഹൈക്കോടതി. അന്യപുരുഷനോട് ഭാര്യയ്ക്ക് തോന്നുന്ന പ്രണയത്തെ അവിഹിത ബന്ധമായി കണക്കാക്കാനാകില്ലെന്ന് ജസ്റ്റിസ് ജി.എസ്. അലുവാലിയ വ്യക്തമാക്കി. അന്യ പുരുഷനുമായി ഭാര്യ പ്രണയത്തിലാണെന്നും അതിനാല്‍ ജീവനാംശം നല്‍കാനാവില്ലെന്നുമുള്ള യുവാവിന്റെ വാദം തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഭര്‍ത്താവിന് കാര്യമായ വരുമാനം ഇല്ലെന്നത് ജീവനാംശം കൊടുക്കാതിരിക്കാനുള്ള ന്യായമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഭാര്യയ്ക്ക് 4,000 രൂപ ജീവനാംശം നല്‍കാനുള്ള കുടുംബകോടതി ഉത്തരവ് ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തു. ഹര്‍ജിക്കാരന്റെ സാലറി സര്‍ട്ടിഫിക്കറ്റിന് വിശ്വാസതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി തനിക്ക് 8,000 രൂപ മാത്രമേ വരുമാനമുള്ളൂവെന്ന വാദം കോടതി തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: