ന്യൂദല്‍ഹി:പ്രധാനമന്ത്രി മോദിയുടെ യുഎസ് സന്ദര്‍ശനത്തെ ശ്ലാഘിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ട്രംപ് ചുമതലയേറ്റ ശേഷം അമേരിക്കയിലേക്ക് ക്ഷണിക്കപ്പെട്ട ആദ്യനേതാവാണ് മോദിയെന്നും ഇത് ശ്രദ്ധേയമായ കാര്യമാണെന്നും ശശി തരൂര്‍ എംപി പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ യുഎസ് യാത്രയെക്കുറിച്ച് ശശി തരൂര്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. നിരവധി ആശങ്കകള്‍ ട്രംപും മോദിയും പങ്കുവെച്ചുവെന്നും ശശി തരൂര്‍ എംപി പറഞ്ഞു. “വളരെ പ്രതീക്ഷ ഉണര്‍ത്തുന്നതായിരുന്നു ഈ കൂടിക്കാഴ്ച. വ്യാപാരം സംബന്ധിച്ച് മോദി അമേരിക്കയുമായി ചര്‍ച്ച തുടങ്ങിവെച്ചത് ശോഭനീയമാണ്. അതല്ലെങ്കില്‍ അമേരിക്ക പ്രഖ്യാപിക്കുന്ന തീരുമാനങ്ങള്‍ ഏകപക്ഷീയമായി ഏറ്റുവാങ്ങേണ്ടി വന്നേനെ. “- തരൂര്‍ പറഞ്ഞു.
“അനധികൃതമായി മറ്റൊരു രാജ്യത്തേക്ക് നുഴഞ്ഞുകയറുന്ന വ്യക്തിക്ക് ആ രാജ്യത്ത് തുടരാന്‍ അവകാശമില്ല. അവരെ തിരിച്ചയക്കുന്ന രീതിയോട് എതിര്‍പ്പുണ്ട്”- മോദി കുടിയേറ്റം സംബന്ധിച്ച് നടത്തിയ ഈ പ്രതികരണത്തോടും ശശി തരൂരിന് യോജിപ്പാണ്.
It's rare for Trump to anyone, but calling PM Modi ‘a tougher and much better negotiator than himself’ is definitely a big deal.
Shashi Tharoor's high praise for Modiji is sure to trigger Rahul Gandhi and 786 others. 😂 pic.twitter.com/MDXSB1EOCw
— BALA (@erbmjha) February 14, 2025
ട്രംപും മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ വ്യാപാരം, കുടിയേറ്റം, പ്രതിരോധം എന്നീ വിഷയങ്ങള്‍ ചര്‍ച്ചയായി. 175 പേര് കൊല്ലപ്പെട്ട 2008ലെ മുംബൈ സ്ഫോടനപരമ്പരയുടെ ആസൂത്രകനായ തവാഹൂര്‍ ഹുസൈന് റാണയെ ഇന്ത്യയ്ക്ക് വിട്ട് നല്‍കാമെന്ന കരാറില്‍ ട്രംപ് ഒപ്പുവെച്ചത് വലിയ നേട്ടമായി. എഫ് 35 എന്ന ആധുനിക യുദ്ധവിമാനവും ഇന്ത്യയ്ക്ക് നല്കാന് യുഎസ് തയ്യാറായിട്ടുണ്ട് എന്നത് പ്രതിരോധ രംഗത്തെ നിസ്സാര നേട്ടമല്ല.
മോദിയും ട്രംപും തമ്മില്‍ സംയുക്ത വാര്‍ത്താസമ്മേളനം നടത്തി എന്നതും നിസ്സാരനേട്ടമല്ല. അനധികൃത കുടിയേറ്റത്തിന്റെ കാര്യത്തില്‍ ഇന്ത്യയും അമേരിക്കയും ഒരേ നിലപാടുള്ളവരാണെന്നും മോദി ആ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു അതേ സമയം അമേരിക്ക തിരിച്ചയക്കുന്ന ഇന്ത്യക്കാരെ സ്വീകരിക്കുമെന്നും മോദി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: