ന്യൂദല്‍ഹി: 2024 ഫെബ്രുവരി 13നാണ് മോദി വീടുകളുടെ മുകളില്‍ സൗരോര്‍ജ്ജവൈദ്യുതി സംവിധാനം സൗജന്യനിരക്കില്‍ സ്ഥാപിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്. ഇപ്പോള്‍ ഈ പദ്ധതി ഒരു വര്‍ഷം പിന്നിടുകയാണ്. 2025 ജനവരി 27 വരെയുള്ള കണക്കുകള്‍ എടുത്താല്‍ 8.46 ലക്ഷം വീടുകള്‍ പുരപ്പുറ സോളാറിലേക്ക് മാറിക്കഴിഞ്ഞു. പദ്ധതി നടപ്പാക്കിയതില്‍ 45 ശതമാനം വീട്ടുകാര്‍ക്ക് വൈദ്യുതി ബില്‍ സീറോ ആണ്. ഒരു നയാപൈസ വൈദ്യുതിക്കായി നല്‍കേണ്ടിവരുന്നില്ല.
2027ഓടെ ഒരു കോടി വീടുകള്‍ സൗരോര്‍ജ്ജത്തില്‍ പ്രകാശിപ്പിക്കുക എന്നതാണ് മോദിയുടെ ലക്ഷ്യം. ഇപ്പോള്‍ ബാങ്ക് വായ്പയും സുഗമമായി ലഭിക്കുന്നതോടെ ഒരു മാസം ഏകദേശം 70,000 വീടുകള്‍ സൗരോര്‍ജ്ജ പദ്ധതിയിലേക്ക് മാറുന്നു. അതിനാല്‍ മോദിയുടെ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.
മോദിയുടെ സോളാര്‍ പദ്ധതി നടപ്പാക്കുന്ന വീടുകള്‍ക്ക് 77,800 രൂപയോളം സബ്സിഡിയായി നല്‍കുന്നുണ്ട്. ബാക്കി തുകമാത്രം ചെലവഴിച്ചാല്‍ മതിയാകും. ഇതിനകം സോളാര്‍ സ്ഥാപിച്ച 5.54 ലക്ഷം വീടുകള്‍ക്ക് 4308.66 കോടി രൂപയാണ് സബ്സിഡിയായി നല്‍കിയത്. ഇടത്തരക്കാര്‍ക്കും കുറഞ്ഞ വരുമാനമുള്ളവര്‍ക്കും വൈദ്യുതോര്‍ജ്ജത്തിന്റെ കാര്യത്തില്‍ നല്ലൊരു തുക ലാഭിക്കാന്‍ സൗരോര്‍ജ്ജ പദ്ധതിക്ക് കഴിയും.
ഇന്ത്യയില്‍ രാജസ്ഥാന്, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് ഈ പദ്ധതി കൂടുതലായി നടപ്പാക്കുന്ന സംസ്ഥാനങ്ങള്‍. അതുപോലെ ഉയര്‍ന്ന വൈദ്യുതബില്ലിനാല് പൊറുതിമുട്ടുന്ന നഗരപ്രദേശങ്ങളിലും പലരും സോളാറിലേക്ക് മാറ്റുന്നു. പദ്ധതി നടപ്പാക്കിയ 45 ശതമാനം വീടുകള്‍ക്ക് വൈദ്യുതിക്ക് സീറോ ബില്‍ ആണ്. ഒരു നയാ പൈസ നല്‍കേണ്ടിവരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: