തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിന് എന്ട്രന്സ് പരീക്ഷയും ഇന്റര്വ്യൂവും നടത്തുന്ന സ്കൂളുകള്ക്കെതിരെ കര്ശന നടപടിക്ക് വിദ്യാഭ്യാസ വകുപ്പ്. ഒന്നാം ക്ലാസ് പ്രവേശനത്തിന് സംസ്ഥാന സര്ക്കാര് അഞ്ചുവയസ് ആണ് നിശ്ചയിച്ചിരിക്കുന്നതെന്ന് അധികൃതര് വ്യക്തമാക്കി. ചില അണ്എയ്ഡഡ് സ്കൂളുകളില് പത്താം ക്ലാസ് പരീക്ഷ തുടങ്ങുന്നതിനു മുന്പ് പ്ലസ് വണ് പ്രവേശനം നടത്തുന്നതും ശ്രദ്ധയില് പെട്ടിട്ടുണ്ട്. ഇതും വിലക്കും.
ഒന്നാം ക്ലാസ് മുതല് എട്ടാം ക്ലാസ് വരെ നിര്ബന്ധിത ഫീസ് പിരിവുകള് നടത്തരുതെന്നും 9,10 ക്ലാസുകളില് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെ പിരിവു പാടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. സ്കൂള് വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിക്കായി 37.80 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട് . അടുത്ത വര്ഷം 2,4,6,8,10 ക്ലാസുകളിലെ പാഠപുസ്തകങ്ങള് പരിഷ്കരിക്കും. കഴിഞ്ഞവര്ഷം 1,3,5,7,9 ക്ലാസുകളിലായി 177 പാഠപുസ്തകങ്ങള് പരിഷ്കരിച്ച് വിതരണം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: