തിരുവനന്തപുരം:അനര്‍ഹമായി ക്ഷേമപെന്ഷന് കൈപ്പറ്റിയ സര്‍ക്കാര്‍ ജീവനക്കാരെ സസ്പന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ച് സര്‍ക്കാര്‍. പൊതുമരാമത്ത് വകുപ്പിലെ 31 പേരുടെ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്.
പെന്ഷന് തുക തിരിച്ചടച്ചതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. 18 ശതമാനം പലിശയോടെയാണ് പെന്ഷന് തുക തിരിച്ചടച്ചത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണം തുടരുമെന്നാണ് വിശദീകരണം.
അതേസമയം അനര്‍ഹമായി പെന്ഷന് കൈപറ്റിയവര്‍ക്കെതിരെയുള്ള അച്ചടക്ക നടപടികള്‍ ഉപേക്ഷിക്കില്ലെന്ന് വകുപ്പ് സെക്രട്ടറി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: