Kerala

സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ഭീഷണി; യുവതി ജീവനൊടുക്കി

വ്യാഴാഴ്ച ഉച്ചയോടെ പണമിടപാട് സ്ഥാപന കളക്ഷന്‍ ഏജന്റുമാര്‍ വീട്ടിലെത്തി ബഹളംവച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു

Published by

തൃശൂര്‍:സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ഭീഷണി മൂലം യുവതി ജീവനൊടുക്കി.കൊടുങ്ങല്ലൂര്‍ എറിയാട് യു ബസാര്‍ പാലമുറ്റം കോളനിയില്‍ വാക്കാശേരി രതീഷിന്റെ ഭാര്യ ഷിനി (34) ആണ് മരിച്ചത്.

വ്യാഴാഴ്ച ഉച്ചയോടെ പണമിടപാട് സ്ഥാപന കളക്ഷന്‍ ഏജന്റുമാര്‍ വീട്ടിലെത്തി ബഹളംവച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.തിരിച്ചടവ് തുക ആവശ്യപ്പെട്ടാണ് ഇവര്‍ ബഹളം വച്ചത്. ഇതിനിടെ ഷിനി കിടപ്പുമുറിയില്‍ കയറി വാതിലടച്ചു.

തുടര്‍ന്ന് വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് വാതില്‍ പൊളിച്ച് ഉടന്‍ തന്നെ ഷിനിയെ ആശുപത്രിയിലെത്തിച്ചു.എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by