ആലപ്പുഴ: ചേര്‍ത്തലയില്‍ വീട്ടമ്മ സജിയുടെ മരണത്തില്‍ ഭര്‍ത്താവ് സോണിക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്‌ക്ക് പൊലീസ് കേസെടുത്തു.
കസ്റ്റഡിയിലുള്ള സോണിയുടെ അറസ്റ്റ് വൈകാതെ രേഖപ്പെടുത്തും.
സജിയുടെ തലയ്‌ക്ക് പിന്നില്‍ ചതവും തലയോട്ടിയില്‍ പൊട്ടലുമുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. ഇന്നലെ കല്ലറ തുറന്ന് സജിയുടെ മൃതദേഹം പുറത്തെടുത്തു. വ്യാഴാഴ്ച ഉച്ചയോടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. പരിക്കേറ്റ തലയില്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഒരു മാസത്തോളം ചികിത്സയിലിരുന്ന ശേഷമാണ് സജി മരിക്കുന്നത്.
വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. ഒരാഴ്ചയ്‌ക്കകം റിപ്പോര്‍ട്ട് പൊലീസിന് ലഭിക്കും. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫോറെന്‍സിക് സര്‍ജന്റെ മൊഴി പൊലിസ് രേഖപ്പെടുത്തി.സജിയെ ഭര്‍ത്താവ് സോണി ക്രൂരമായി മര്‍ദിച്ചെന്ന മകളുടെ പരാതിയെ തുടര്‍ന്നായിരുന്നു മൃതദേഹം കല്ലറ തുറന്ന് പുറത്ത് എടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.
സജിയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി മുട്ടം സെന്റ്‌മേരിസ് ഫൊറോനപള്ളിയില്‍ സംസ്‌കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക