ഡെറാഡൂണ്‍: ദേശീയ ഗെയിംസ് ഉത്തരാഖണ്ഡില്‍ സര്‍വീസസ് കുതിപ്പ് തുടരുന്നു. തൊട്ടടുത്തുള്ള എതിരാളികളെക്കാള്‍ ബഹുദൂരം മുന്നിലാണ് സര്‍വീസസ്. 67 സ്വര്‍ണം നേടിക്കൊണ്ട് ഒന്നാമുള്ള അവര്‍ക്ക് തൊട്ടുപിന്നില്‍ മഹാരാഷ്‌ട്രയാണ്. 54 സ്വര്‍ണമാണ് മഹാരാഷ്‌ട്ര ഇതുവരെ നേടിയിട്ടുള്ളത്. ഇന്നത്തോടെ ഗെയിംസ് സമാപിക്കാനിരിക്കെയാണ് സര്‍വീസസ് മെഡല്‍ പട്ടികയില്‍ മുന്നേറ്റം തുടരുന്നത്.
46 സ്വര്‍ണം നേടിയ ഹര്യാനയാണ് മൂന്നാം സ്ഥാനത്ത്. ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടിയതില്‍ മഹാരാഷ്‌ട്രയാണ് മുന്നില്‍ 54 സ്വര്‍ണത്തിന് പുറമെ 70 വെള്ളിയും 72 വെങ്കലവും സഹിതം ആകെ നേട്ടം 196 ആയി. പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള സര്‍വീസസിന്റെ ആകെ മെഡല്‍ 120 ആണ്. 67 സ്വര്‍ണത്തിനൊപ്പം 26 വെള്ളിയും 27 വെങ്കലവും നേടിയിട്ടുണ്ട്.
പട്ടികയില്‍ മൂന്നാമത് നില്‍ക്കുന്ന ഹരിയാനയ്‌ക്ക് 46 സ്വര്‍ണം കൂടാതെ വെള്ളി, വെങ്കല മെഡലുകള്‍ യഥാക്രമം 46, 58 എണ്ണം വീതമുണ്ട്.
അത്‌ലറ്റിക്‌സ് ഇനങ്ങള്‍ കഴിഞ്ഞതോടെ കേരളത്തിന്റെ മെഡല്‍ കുതിപ്പ് ഏറെക്കുറേ നിലച്ച മട്ടാണ്. കഴിഞ്ഞ ദിവസം വരെ ആദ്യ പത്തിനുള്ളിലുണ്ടായിരുന്ന കേരളം നിലവില്‍ 14 സ്ഥാനത്തേക്ക് പോയി. 13 സ്വര്‍ണവും 17 വെള്ളിയും 24 വെങ്കലവും ആണ് കേരളത്തിന്റെ സമ്പാദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: