തിരുവനന്തപുരം: മദ്യാസക്തിയിൽനിന്നു വിമോചിതരാകാൻ സഹായിക്കുന്ന ആൽക്കഹോളിക്സ് അനോണിമസ് (എ.എ) കൂട്ടായ്‌മയുടെ 17-ാം ഇൻറർനാഷനൽ കൺവൻഷൻ 14, 15, 16 തിയതികളിൽ കോവളം ആനിമേഷൻ സെൻററിൽ. ‘നിയർ ദ് വേവ്സ്’എന്ന കൺവൻഷനിൽ യു.എസ് അടക്കം ഒട്ടേറെ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. തിരുവനന്തപുരം സൗത്ത് ഇൻറർഗ്രൂപ്പാണ് സംഘാടകർ.
മരുന്നോ പണച്ചെലവോ ഇല്ലാതെ, മദ്യാസക്തിയിൽനിന്നു മോചിതരാകാൻ സഹായിക്കുന്ന എഎ കൂട്ടായ്‌മയിലൂടെ 135 രാജ്യങ്ങളിൽ നിന്നായി ദശലക്ഷങ്ങൾ ലഹരിവിമോചിത നയിക്കുന്നു.
സൗജന്യസഹായത്തിനും കൺവൻഷനെക്കുറിച്ചുള്ള കൂടുതൽ വിവരത്തിനും ഫോൺ –
9447699906/ 8606858752.
പ്രതികരിക്കാൻ ഇവിടെ എഴുതുക: