India

സിഎഎ വാർഷികത്തിൽ വീണ്ടും കലാപം നടത്താൻ ശ്രമം : ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ 10 വിദ്യാർത്ഥികൾ കസ്റ്റഡിയിൽ

Published by

ന്യൂദൽഹി : സിഎഎ വാർഷികത്തിൽ വീണ്ടും കലാപം നടത്താൻ ശ്രമിച്ച ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ 10 വിദ്യാർത്ഥികൾ കസ്റ്റഡിയിൽ . ക്രമസമാധാന പാലനത്തിനായി കാമ്പസിന് പുറത്ത് പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

തിങ്കളാഴ്ചയാണ് ജാമിയ വിദ്യാർത്ഥികളുടെ പ്രതിഷേധം ആരംഭിച്ചത് . 2019 ലെ പൗരത്വ വിരുദ്ധ ഭേദഗതി നിയമ (സിഎഎ) പ്രതിഷേധങ്ങളുടെ വാർഷികത്തോടനുബന്ധിച്ച് 2024 ഡിസംബറിൽ നടന്ന “ജാമിയ റെസിസ്റ്റൻസ് ഡേ” പരിപാടിയുമായി ബന്ധപ്പെട്ട് രണ്ട് പിഎച്ച്ഡി സ്കോളർമാർക്കെതിരെ സർവകലാശാല നടപടി സ്വീകരിച്ചിരുന്നു. ഈ നടപടികൾക്കെതിരെയാണ് മറ്റ് വിദ്യാർത്ഥികൾ പ്രത്യേകമായി റാലി നടത്തിയത്.

പ്രതിഷേധത്തിന്റെ പേരിൽ ഈ വിദ്യാർത്ഥികൾ സെൻട്രൽ കാന്റീനുൾപ്പെടെയുള്ള സർവകലാശാലയുടെ സ്വത്തുക്കൾ നശിപ്പിക്കുകയും സുരക്ഷാ ഉപദേഷ്ടാവിന്റെ ഓഫീസിന്റെ ഗേറ്റ് തകർക്കുകയും ചെയ്തു. കൂടാതെ വിദ്യാർത്ഥികളുടെ പക്കൽ ആയുധങ്ങൾ ഉണ്ടായിരുന്നതായും സൂചനകളുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക