പാലക്കാട്: പാലക്കാട് റെയില്‍വെ ഡിവിഷനുകീഴില്‍ ഷൊര്‍ണൂര്‍ ജങ്ഷനില്‍ ലോകോ പൈലറ്റുമാര്‍ക്കായി ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ വിശ്രമമുറി ഡിആര്‍എം എ.കെ. ചതുര്‍വേദി ഉദ്ഘാടനം ചെയ്തു. 1.24 കോടി രൂപ ചെലവില്‍ നിര്‍മിച്ച വിശ്രമമുറിയുടെ നിര്‍മാണം 2023 ഡിസംബറിലാണ് ആരംഭിച്ചത്.
ശീതീകരിച്ച 22 മുറികള്‍, 24 മണിക്കൂറും ചുടുവെള്ള സൗകര്യം, ആധുനിക അടുക്കള, ശൗചാലയങ്ങള്‍, ജനറേറ്റര്‍ സംവിധാനം എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. പാലക്കാടിന്റെ സമീപ ഡിവിഷനുകളായ തിരുവനന്തപുരം, സേലം എന്നിവിടങ്ങളിലെ ലോകോ പൈലറ്റുമാര്‍ക്കും സംവിധാനം ഉപയോഗപ്പെടുത്താം. ലോകോ പൈലറ്റുമാരുടെ ജോലിസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വിശ്രമമുറികള്‍ നിര്‍മിച്ചതെന്ന് ഡിആര്‍എം പറഞ്ഞു.
സീനിയര്‍ ഡിവിഷണല്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ വി. അനൂപ്, ഈസ്റ്റ് ഡിവിഷണല്‍ എന്‍ജിനീയര്‍ അന്‍ഷുല്‍ ഭാരതി, മറ്റു ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക