മുഹമ്മ ജെട്ടിയില്‍ നിന്ന് പുറപ്പെടുന്ന വാട്ടര്‍ ടാക്‌സി
മുഹമ്മ: സംസ്ഥാന ജലഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷനില്‍ നിന്ന് പാതിരാമണല്‍ ദ്വീപിലേക്കുള്ള സ്‌പെഷ്യല്‍ സര്‍വീസ് വാട്ടര്‍ ടാക്‌സി വിനോദസഞ്ചാരികള്‍ക്ക് പ്രിയകരമാകുന്നു. എല്ലാദിവസവും മുഹമ്മയില്‍ നിന്നും രാവിലെ 10 മുതല്‍ വൈകുന്നേരം നാലര വരെ പാതിരാമണല്‍ സര്‍വീസ് നടത്തുന്നുണ്ട്. ഒരു ട്രിപ്പിന് ആയിരം രൂപയാണ് ചാര്‍ജ്, പത്തു പേര്‍ക്ക് യാത്ര ചെയ്യാം. കൂടുതല്‍ ഉണ്ടെങ്കില്‍ ഒരാള്‍ക്ക് നൂറു രൂപ ഇനത്തില്‍ ഈടാക്കും.
കൂടാതെ പാതിരാമണല്‍ ദ്വീപിന്റെ ഉള്‍ക്കാഴ്ച കാണാന്‍ ഒരു മണിക്കൂര്‍ സമയം അനുവദിച്ചിട്ടുണ്ട്. വിനോദസഞ്ചാരികള്‍ക്ക് കുറഞ്ഞ ചെലവില്‍ കൂടുതല്‍ കാഴ്ചകള്‍ കണ്ടു ആസ്വദിച്ച് മടങ്ങാന്‍ സാധിക്കുന്ന ട്രിപ്പാണ് പാതിരാമണല്‍ സര്‍വീസ്. ദിനംപ്രതി പാതിരാമണല്‍ സന്ദര്‍ശനത്തിന് വിനോദസഞ്ചാരികളുടെ വരവ് വര്‍ദ്ധിച്ചിരിക്കുകയാണ്. വിവരങ്ങള്‍ക്ക് – 9400050331 (സ്റ്റേഷന്‍ മാസ്റ്റര്‍ മുഹമ്മ).
പ്രതികരിക്കാൻ ഇവിടെ എഴുതുക