തിരുവനന്തപുരം: ബാലരാമപുരത്ത് കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ രണ്ടു വയസുകാരിയുടെ അമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസുകാരനെതിരെ കേസ്. എസ്പി ഓഫീസിലെ സിപിഒക്കെതിരെ ബാലരാമപുരം പൊലീസ് കേസ് എടുത്തു.
ഇയാള്‍ തന്നില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങിയെന്നും യുവതി മൊഴി നല്കി.ഫെബ്രുവരി അഞ്ചിനാണ് കേസ് എടുത്തത്. കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട മൊഴി എടുക്കുന്നതിനിടെയാണ് പീഡന വിവരം യുവതി പറഞ്ഞത്. പിന്നീട് പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
പൊലീസുകാരനുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായും യുവതി മൊഴി നല്കി. ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി പണം തട്ടിയെന്ന കേസില്‍ യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
യുവതിയുടെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വാസത്തില്‍ എടുത്തിട്ടില്ല. ആരോപണങ്ങള്‍ വിശദമായി അന്വേഷിക്കും. പ്രാഥമിക അന്വേഷണം പൊലീസ് ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: