Business

ആഗോള വജ്ര വിപണിയില്‍ ഭാരതത്തിന് രണ്ടാം സ്ഥാനം

Published by

പത്തനംതിട്ട: വജ്ര വ്യാപാരത്തില്‍ ചൈനയെ പിന്തള്ളി ആഗോള വിപണിയില്‍ ഭാരതം രണ്ടാം സ്ഥാനം കരസ്ഥമാക്കി. യുകെ ആസ്ഥാനമായ ആഡംബര വജ്രാഭരണ ഭീമനായ ഡു ബിയേഴ്‌സ് (de beers) ഗ്രൂപ്പ് സിഇഒ അല്‍ കുക്ക് ആണ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയത്. കൊവിഡിനു ശേഷം ചൈനയുടെ ആഡംബര മേഖലയിലെ തളര്‍ച്ചയും സാമ്പത്തിക വളര്‍ച്ചയിലെ ഇടിവുമാണ് ഭാരതത്തിനു നേട്ടമായതെന്ന് അല്‍ കുക്ക് പറയുന്നു.

ഭാരത സമ്പദ്ഘടനയുടെ കുതിപ്പില്‍ നിര്‍ണായക നേട്ടമാണിത്. അമേരിക്ക മാത്രമാണ് ഇപ്പോള്‍ ഈ രംഗത്ത് ഭാരതത്തിന് മുന്നില്‍. വ്യക്തമായ ആസൂത്രണമുണ്ടെങ്കില്‍ വ്യാപാര രംഗത്ത് മാത്രമല്ല സമസ്ത മേഖലകളിലും സുസ്ഥിര വളര്‍ച്ച കൈവരിക്കാന്‍ ഭാരതത്തിനു കഴിയുമെന്നതിനു തെളിവാണ് വജ്രവിപണിയിലെ മുന്നേറ്റം എന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ലോകത്തെ രണ്ടാമത്തെ വജ്ര വിപണിയെന്ന നേട്ടം രാജ്യാന്തര വ്യാപാര രംഗത്ത് ഭാരതത്തിന്റെ തിളക്കം കൂട്ടുന്നു.

ആഗോള ലക്ഷ്വറി ലാന്‍ഡ്‌സ്‌കേപ്പിലെ വലിയ മാറ്റത്തെയാണ് ഇത് അടയാളപ്പെടുത്തുന്നത്. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ലാബ് ഡയമണ്ടുകള്‍ക്കായി വന്‍ പ്രഖ്യാപനങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഈ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ അതിവേഗം നടപ്പാക്കി വരികയാണ്. അതു ഫലപ്രാപ്തിയില്‍ എത്തുമ്പോള്‍ ഭാരതം ഒരുപക്ഷേ യുഎസിനെയും കടത്തിവെട്ടാം.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by