പാരീസ്: സാങ്കേതികവിദ്യയുടെ വികാസം മൂലം തൊഴില്‍ നഷ്ടമുണ്ടായിട്ടില്ലെന്നാണ് ചരിത്രം തെളിയിക്കുന്നതെന്ന് പാരീസില്‍ നടന്ന എ ഐ ആക്ഷന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കൃത്രിമബുദ്ധി വഴിയുണ്ടാകുന്ന ‘അപകടസാധ്യതകളും മത്സരങ്ങളും നേരിടുന്നതിനൊപ്പം ആഗോള തലത്തില്‍ പ്രയോജനപ്പെടുന്ന മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിന് കൂട്ടായ പരിശ്രമം വേണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് മൂലം തൊഴില്‍ നഷ്ടം ഉണ്ടാകുമെന്ന ഭയം വ്യാപകമാണ്. എന്നാല്‍ സാങ്കേതികവിദ്യ കാരണം ജോലി ഇല്ലാതാകുന്നില്ലെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്. പുതിയ തരം തൊഴിലുകള്‍ സൃഷ്ടിക്കപ്പെടും എന്ന് പ്രധാനമന്ത്രി പറഞ്ഞു.എ ഐ സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ക്ക് തൊഴിലാളികളെ സജ്ജമാക്കേണ്ടതുണ്ട്.
‘ഗുണനിലവാരമുള്ള ഡാറ്റാസെറ്റുകള്‍ നമ്മള് നിര്‍മ്മിക്കണം, സാങ്കേതികവിദ്യയെ ജനാധിപത്യവല്ക്കരിക്കുകയും ജനകേന്ദ്രീകൃത ആപ്ലിക്കേഷനുകള്‍ സൃഷ്ടിക്കുകയും വേണം.പൊതുജന നന്മയ്ക്കായി ഇന്ത്യ എ ഐ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ എഐ ടാലന്റ് പൂളുകളില്‍ ഒന്ന് ഇന്ത്യയുടെ പക്കലുണ്ട്. വൈവിധ്യം കണക്കിലെടുത്ത് ഇന്ത്യ സ്വന്തമായി ഒരു ഭാഷാ മാതൃക നിര്‍മ്മിക്കുകയാണ്. പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: