മൂന്നാനക്കുഴി: വയനാട്ടില്‍ കാട്ടാനയെ ചതുപ്പില്‍ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ ചേലക്കൊല്ലിയിലാണ് രാവിലെ ആറരയോടെ കൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
പിന്‍കാല്‍ പൂര്‍ണമായും ചതുപ്പില്‍ താഴ്ന്ന നിലയിലാണ്. ഇരുളം, മൂന്നാനക്കുഴി റോഡില്‍ നിന്ന് 20 മീറ്ററോളം മാറിയാണ് ജഡമുള്ളത്. ഇതിന് അന്‍പത് മീറ്ററോളം അകലെയാണ് സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയ എ ഐ ഫെന്‍സിങ് സംവിധാനമുള്ളത്. സ്വകാര്യ എസ്റ്റേറ്റിനും ഞാളൂര്‍പറമ്പില്‍ സുബ്രഹ്മണ്യന്റെ വീടിനും ഇടയിലെ വനത്തിനു
ള്ളിലാണ് ഈ ചതുപ്പ്. ഏറെക്കാലമായി പ്രദേശത്തുണ്ടായിരുന്ന ആനയാണിതെന്ന് നാട്ടുകാര്‍ പറയുന്നു. വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: