മുംബൈ: മുംബൈ ഇന്ത്യൻസി(MI)ന്റെ ഉടമസ്ഥരായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് സഹസ്ഥാപനമായ റൈസ് വേൾഡ് വൈഡിലൂടെ, ലണ്ടൻ ആസ്ഥാനമായ ഓവൽ ഇൻവിൻസിബിൾ ക്രിക്കറ്റ് ടീമിന്റെ49 ശതമാനം ഓഹരി പങ്കാളിത്തം നേടുന്നതായി അറിയിച്ചു. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന്റെ (ഇസിബി) ദി ഹൺഡ്രഡിലെ ഒരു ഫ്രാഞ്ചൈസിയാണ് ഓവൽ ഇൻവിൻസിബിൾസ്. ഓഹരി വാങ്ങൽ പൂർത്തിയാക്കുന്നതിന് നിയമപരമായ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്.
“ഓവൽ ഇൻവിൻസിബിൾസിനെ ഞങ്ങളുടെ മുംബൈ ഇന്ത്യൻസ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നത് അഭിമാനകരമായ ഒരു പ്രത്യേക നിമിഷമാണ്,” എന്ന് എംഐയുടെ ഉടമയും റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്സണുമായ നിത എം അംബാനി പറഞ്ഞു.
ഈ പങ്കാളിത്തം പൂർത്തിയാകുമ്പോൾ പുരുഷ-വനിതാ ക്രിക്കറ്റിൽ നാല് ഭൂഖണ്ഡങ്ങളിലും അഞ്ച് രാജ്യങ്ങളിലുമായി ഏഴ് ക്രിക്കറ്റ് ടീമുകളുള്ള ഒരു ആഗോള ക്രിക്കറ്റ് ശക്തിയായി എം ഐ സ്ഥാനം കൂടുതൽ ഉറപ്പിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: