ന്യൂദൽഹി : ദൽഹിയിൽ മുസ്ലീങ്ങൾക്ക് ഭൂരിപക്ഷമുള്ള മുസ്തഫാബാദിൽ ഇക്കുറി കാവി പതാക ഉയർന്നിരുന്നു . ബിജെപിയുടെ മോഹൻ സിംഗ് ബിഷ്താണ് ഈ സീറ്റിൽ വിജയിച്ചത് . എം എൽ എ യായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പ്രഖ്യാപനം തന്നെ പ്രദേശത്തിന്റെ പേര് ഉടൻ തന്നെ ശിവപുരി അല്ലെങ്കിൽ ശിവ് വിഹാർ എന്നാക്കി മാറ്റുമെന്നായിരുന്നു.
എന്നാൽ മോഹൻ സിംഗ് ബിഷ്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ഇപ്പോൾ വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുസ്തഫാബാദിൽ നിന്നുള്ള ആം ആദ്മി പാർട്ടിയുടെ മുൻ എംഎൽഎ ഹാജി യൂനുസ് . ‘ ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം, എന്തുതന്നെ ചെയ്താലും മുസ്തഫാബാദിന്റെ പേര് ശിവപുരി എന്ന് മാറ്റാൻ കഴിയില്ല ‘ എന്നാണ് ഹാജി യൂനുസ് പറയുന്നത്.
‘ മുസ്തഫാബാദിൽ ഇപ്പോൾ 48.9% വോട്ടർമാരുണ്ട്. ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം മുസ്തഫാബാദ് മുസ്തഫാബാദ് ആയി തന്നെ തുടരും. 2026-ൽ ഡൽഹിയുടെ അതിർത്തി നിർണ്ണയം നടക്കാൻ പോകുന്നു, അതിൽ ഒരു സീറ്റ് വർദ്ധിപ്പിക്കും, അതായത് വേറെ എന്തെങ്കിലും വാർഡിനെ ശിവപുരി ആയി മാറ്റുകയോ, നിലനിർത്തുകയോ ചെയ്യണം . പക്ഷേ മുസ്തഫാബാദിന്റെ പേര് മാറ്റാൻ അനുവദിക്കില്ല.‘ – ഹാജി യൂനുസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക