ദേശീയ ഗെയിംസില്‍ അക്രോബാറ്റിക് ജിംനാസ്റ്റിക്സില്‍ കേരളത്തിന് ഇന്ന് ഫൈനല്‍. വനിതാ പെയര്‍, മിക്സഡ് പെയര്‍, പുരുഷ ഗ്രൂപ്പ് എന്നീ ഇനങ്ങളുടെ ഫൈനലില്‍ കേരളം മത്സരിക്കും. മൂന്ന് വിഭാഗങ്ങള്‍ കുടിയതാണ് ജിംനാസ്റ്റിക്സ് അക്രോബാറ്റിക്. ബാലന്‍സ്, ഡൈനാമിക്, കംബൈയ്ന് എന്നീ ഇനങ്ങളാണ് അക്രോബാറ്റിക് ജിംനാസ്റ്റിക്സില്‍ ഉള്ളത്. നിലവില്‍ ബാലന്‍സ്, ഡൈനാമിക് ഇനങ്ങള്‍ അവസാനിച്ചപ്പോള്‍ വനിതാ പെയറില്‍ 28.390 പോയിന്റ് നേടി രണ്ടാം സ്ഥാനത്താണ്. മഹാരാഷ്ട്രയാണ് കേരളത്തിന് മുന്നിലുള്ളത്. മിക്സഡ് പെയറില്‍ 31.110 പോയിന്റ് നേടി കേരളത്തിന് മൂന്നാം സ്ഥാനമുണ്ട്. ആദ്യ ദിനം ബാലന്‍സില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മിക്സഡ് പെയര്‍ ടീം രണ്ടാം ദിനം ഡയനാമിക് ഇനത്തില്‍ ഒന്നാമത് എത്തിയെങ്കിലും നിലവില്‍ മൂന്നാം സ്ഥാനത്താണ്. ഗ്രൂപ്പ് ഇനങ്ങിളിലാണ് കടത്ത പോരാട്ടം. 41.030 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. മഹാരാഷ്ട്രയാണ് ഒന്നാമത്. മത്സരങ്ങള്‍ രാവിലെ 9 മണിക്ക് ആരംഭിക്കും. ട്രാംപോളിന് ജിംനാസ്റ്റിക്സിലും വനിതാ വിഭാഗം അര്ട്ടിസ്റ്റിക്സ് ജിംനാസ്റ്റിക്സ് വ്യക്തികത ഇനത്തിലും ഫൈനലുകള്‍ ഇന്ന് തന്നെ നടക്കും. ട്രാപോളിന് 12 മണിക്കും ആര്‍ട്ടിസ്റ്റിക്സ് ജിംനാസ്്റ്റിക്സ് 5.30 മണിക്കുമാണ് നടക്കുന്നത്.
അത്ലറ്റിക്സിലേക്ക് വരുമ്പോള്‍ 800 മീറ്റര്‍ വനിതാ പുരുഷ വിഭാഗം ഫൈനല്‍ ഇന്ന് നടക്കും പുരുഷ വിഭാഗത്തില്‍ കേരളത്തിന്റെ ബിജോയ്, റിജോയ് സഹോദരങ്ങള്‍ ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. സര്‍വീസസിന് വേണ്ടി മത്സരിക്കുന്ന മുഹമ്മദ് അഫ്സലും 800 മീറ്ററില്‍ പങ്കെടുക്കുന്നുണ്ട്. വനിതാ വിഭാഗത്തില്‍ പ്രിസല്ല ഡാനിയലും മത്സരിക്കും. വനിതകളുടെയും പുരുഷന്മാരുടെയും 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ യോഗ്യത മത്സരങ്ങള്‍ നടക്കും. വനിതാ വിഭാഗത്തില്‍ ദില്‍ന ഫിലിപ്പും അനുരാഘവും ഇറങ്ങും. പുരുഷ വിഭാഗത്തില്‍ മനൂപും അര്ജുന് പ്രദീപും മത്സരിക്കും. ഓള് ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസില്‍ വെങ്കലം നേടിയ താരമാണ് മനൂപ്. ജൂനിയര്‍ ദേശീയ ഗെയിംസിലെ ഗോള്‍ഡ് മെഡലിസ്റ്റാണ് അര്ജുന്. ട്രിപ്പിള്‍ ജംമ്പില്‍ മെഡല്‍ പ്രതീക്ഷയായി സെബാസ്റ്റ്യനും മത്സരിക്കും. കനോയിംങ് കയാക്കിംങില് സി1, കെ1 ഇനത്തില്‍ കേരളത്തിന് മത്സരമുണ്ട്. സി1 ല്‍ അഡ്രിയയും കെ1 ല്‍ രോഹിത്ത് സിംങും ഇറങ്ങും. ടേബിള്‍ ടെന്നീസില്‍ വനിതാ ഡബിള്‍സില്‍ ക്വാര്‍ട്ടര്‍ പ്രതീക്ഷയില്‍ കേരളം ബംഗാളിനെ നേരിടും. ഗുസ്തിയലും ഫെന്സിംങിലും, മൗണ്ടന്‍ സൈക്ലിംങിലും കേരളത്തിന് മത്സരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: