വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉൾപ്പെടുത്തി പോഡ്കാസ്റ്റ് ചെയ്യാൻ പ്രശസ്ത യു.എസ്. പോഡ്കാസ്റ്റ് അവതാരകനായ ലെക്സ് ഫ്രിഡ്മാൻ ഇന്ത്യയിലെത്തുന്നു . എം.ഐ.ടി.യിലെ ശാസ്ത്രജ്ഞനും നിർമിതബുദ്ധിരംഗത്തെ ഗവേഷകനുമായ ലെക്സ് താൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ആകർഷകമായ വ്യക്തിത്വം ഉള്ള ആളാണ് മോദിയെന്നാണ് പറഞ്ഞത്.
മോദി സനാതന വിശ്വാസിയും, ഉപവാസം അനുഷ്ഠിക്കുന്നയാളുമായതിനാൽ അഭിമുഖം നടത്തുന്നതിന് താനും 48 മണിക്കൂർ ഉപവാസം അനുഷ്ഠിക്കുമെന്ന് ലെക്സ് ഫ്രിഡ്‌മാൻ അറിയിച്ചു . ഇന്ത്യയുടെ രാഷ്‌ട്രീയത്തിൽ പ്രധാനമന്ത്രി എന്ന നിലയിലുള്ള മോദിയുടെ പങ്കിനപ്പുറം, ഇന്ത്യൻ പ്രധാനമന്ത്രിയുടെ മാനുഷിക വശവും അദ്ദേഹത്തിന്റെ ആത്മീയ ആചാരങ്ങളും തന്നെ കൗതുകപ്പെടുത്തിയെന്ന് ഫ്രിഡ്‌മാൻ പറയുന്നു. നവരാത്രിയുടെ ഒമ്പത് ദിവസത്തെ ഉപവാസം ഉൾപ്പെടെ വിവിധ ഉപവാസങ്ങൾ അദ്ദേഹം ആചരിക്കുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് ലെക്സ് ഫ്രിഡ്‌മാന്റെ എക്സ് പോസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക