Kerala

പാലോട് വനത്തില്‍ 5 ദിവസം പഴക്കം ചെന്ന മൃതദേഹം കണ്ടെത്തി

കഴിഞ്ഞ ബുധനാഴ്ച ശാസ്താം നടയിലെ വീട്ടില്‍ നിന്നും ജോലിക്കായി അടിപ്പറമ്പിലെ ബന്ധു വീട്ടില്‍ പോയതാണ് ബാബു

Published by

തിരുവനന്തപുരം:അഞ്ച് ദിവസത്തോളം പഴക്കം ചെന്ന മൃതദേഹം പാലോട് മങ്കയം അടിപ്പറമ്പ് വനത്തില്‍ കണ്ടെത്തി.മടത്തറ ശാസ്താംനട വലിയ പുലിക്കോട് ചതുപ്പില്‍ ബാബുവിന്റെ (50) മൃതദേഹമാണ് കണ്ടെത്തിയത്.

കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചെന്നാണ് സംശയം.കഴിഞ്ഞ ബുധനാഴ്ച ശാസ്താം നടയിലെ വീട്ടില്‍ നിന്നും ജോലിക്കായി അടിപ്പറമ്പിലെ ബന്ധു വീട്ടില്‍ പോയതാണ് ബാബു.

ഇത്രയും ദിവസമായിട്ടും തിരികെ വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബന്ധു വീട്ടില്‍ എത്തിയില്ലെന്ന് മനസ്സിലായി. തുടര്‍ന്ന് ബന്ധുകള്‍ വനത്തില്‍ തെരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by