ന്യൂദല്‍ഹി: യൂട്യൂബര്‍ രണ്‍വീര്‍ അലഹബാദിയ നടത്തിയ അശ്ലീല പരാമര്‍ശം വിവാദമായതിന് പിന്നാലെ നടപടിയുമായി ദേശീയ മനുഷ്യാവകാശ കമ്മിഷന്.
വീഡിയോ എത്രയും വേഗം നീക്കണമെന്ന് കമ്മിഷന് നിര്‍ദേശിച്ചു. ഇന്ത്യാസ് ഗോ ടാലന്റ് ഷോയില്‍ രണ്‍വീര്‍ പറയുന്ന വിവാദ പരാമര്‍ശം വരുന്ന വീഡിയോയാണ് നീക്കേണ്ടത്.
യൂട്യൂബില്‍ വീഡിയോ വന്‍ തോതില്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് നിര്‍ദേശം.
അശ്ലീല പരാമര്‍ശം സംബന്ധിച്ച് യോഗേന്ദ്ര സിങ് താക്കൂര്‍ എന്നയാള്‍ കമ്മിഷനെ സമീപിച്ചിരുന്നു. ഇതിലാണ് കമ്മിഷന്റെ നടപടി.
കൊമേഡിയന്‍ സമയ് റൈനയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇന്ത്യാസ് ഗോ ടാലന്റ് ഷോ എന്ന പരിപാടിക്കിടെയാണ് യൂട്യൂബര്‍ രണ്‍വീര്‍ അലഹബാദിയയുടെ വിവാദ പരാമര്‍ശമുണ്ടായത്. തീര്‍ത്തും ആക്ഷേപകരവും അനുചിതവും അശ്ലീലവുമായ പരാമര്‍ശമാണിതെന്ന് മനുഷ്യാവകാശ കമ്മിഷന് ലഭിച്ച പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
സംഭവത്തിന് പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അടക്കം നിരവധി പേര് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയെന്താണെന്ന് ഓര്‍മിപ്പിച്ച് രണ്‍വീറിനെ വിമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: