മുംബൈ ; അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർക്കെതിരായ നടപടികൾ ശക്തമാക്കി മുംബൈ പോലീസ് . താനെ മേഖലയിൽ നിന്ന് മാത്രം 16 ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ ഏഴ് പുരുഷന്മാരും ഒമ്പത് സ്ത്രീകളും ഉൾപ്പെടുന്നു. ഇവരിൽ നിന്ന് വ്യാജരേഖകളും കണ്ടെത്തിയിട്ടുണ്ട്.
ഡിസിപി ഡോ. പ്രവീൺ മുണ്ടെ (സോൺ 1) നയിക്കുന്ന സംഘം മുംബൈ, നവി മുംബൈ, താനെ പ്രദേശം എന്നിവിടങ്ങളിൽ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ കണ്ടെത്താൻ പരിശോധനകൾ നടത്തുന്നുണ്ട്. അറസ്റ്റിലായവരെ നാടുകടത്താനുള്ള നീക്കങ്ങളും നടത്തുന്നുണ്ട്.
മുംബൈയിലെ ചെമ്പൂർ പ്രദേശത്ത് നിന്ന് 7 ബംഗ്ലാദേശി കുടിയേറ്റക്കാരെ മുംബൈയിലെ ആർസിഎഫ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു . പൂനെ, മുംബൈ, നന്ദേഡ്, താനെ, നാസിക് തുടങ്ങി മഹാരാഷ്‌ട്രയിലെ വിവിധ ജില്ലകളിൽ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി കുടിയേറ്റക്കാർക്കെതിരെ മുംബൈ പോലീസ് അടുത്തിടെ നടപടി ശക്തമാക്കിയിട്ടുണ്ട്. ഈ അനധികൃത കുടിയേറ്റക്കാരിൽ പലർക്കും വ്യാജ ഇന്ത്യൻ രേഖകളും ഉണ്ട് . സർക്കാർ പദ്ധതികളുടെ നിയമവിരുദ്ധമായ നേട്ടവും ഇവർ സ്വന്തമാക്കുന്നുണ്ട്.
അടുത്തിടെ, അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി മുംബൈ പോലീസ് പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: