കൊച്ചി: സംസ്ഥാനത്ത് പുതിയ ദേശീയപാതയ്‌ക്ക് കളമൊരുങ്ങുന്നു. കായംകുളം – പുനലൂർ – തൂത്തുക്കുടി ദേശീയപാത പ്രൊപ്പോസലിനുള്ള പ്രാഥമിക സർവേയാണ് പൂർത്തിയായിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ കായംകുളത്തു നിന്നും ആരംഭിച്ച് ചാരുംമൂട് – അടൂർ – പത്തനാപുരം – പുനലൂർ വഴിയാണ് തൂത്തുക്കുടിയിലേക്ക് പുതിയ ദേശീയപാത വരുന്നത്.
പുതുതായി നാലുവരിപ്പാതയ്‌ക്കാണ് പ്രൊപ്പോസൽ തയ്യാറാക്കുന്നത്.പുതിയ പാത യാഥാർഥ്യമാകുന്നതോടുകൂടി തൂത്തുക്കുടി തുറമുഖത്ത് നിന്നും കൊച്ചി തുറമുഖത്തേക്കും വിഴിഞ്ഞം തുറമുഖത്തേക്കും വളരെ വേഗത്തിൽ ചരക്കു നീക്കം നടത്താനാകും.
ഇവിടങ്ങളിലേക്കുള്ള യാത്രാ വേഗത്തിന് കുതിപ്പേകുന്ന വിധത്തിലാണ് പുതിയ ദേശീയപാത വരുന്നത്.ദേശീയപാത 66 ൽ നിന്നും കായംകുളം കെഎസ്ആർടിസി ജങ്ഷനിൽ നിന്ന് ആരംഭിച്ച് ചാരുംമൂട് – നൂറനാട് – ആദിക്കാട്ടുകുളങ്ങര – പഴകുളം – അടൂർ – ഏഴംകുളം – പത്തനാപുരം വഴി പുനലൂരിൽ എത്തിച്ചേരുന്ന തരത്തിലാണ് അലൈൻമെൻ്റ് സർവേ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: