Social Trend

തൊഴിലില്ലായ്മ നിരക്ക് കേരളത്തില്‍ 7ല്‍ നിന്ന് 7.2 ശതമാനമായി , ദേശീയശരാശരി 3.2 ശതമാനം മാത്രം

Published by

തിരുവനന്തപുരം: തൊഴിലില്ലായ്മ നിരക്ക് ദേശീയതലത്തില്‍ 3.2 ശതമാനമായി നിലനില്‍ക്കെ, കേരളത്തില്‍ 7.2 ശതമാനമായി ഉയര്‍ന്നു. നേരത്തെ ഇത് 7 ശതമാനമായിരുന്നു. കേരളത്തിലെ ഗ്രാമപ്രദേശങ്ങളില്‍ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 35.1 ശതമാനവും നഗരങ്ങളില്‍ 24.1 ശതമാനവുമാണ്. ദേശീയതലത്തില്‍ നോക്കിയാല്‍ ഈ നിരക്ക് താരതമ്യേന കുറവാണ്. ഗ്രാമപ്രദേശങ്ങളില്‍ 8.5 ശതമാനവും നഗരങ്ങളില്‍ 14.7 ശതമാനവും. കേരളത്തില്‍ എറണാകുളം ജില്ലയിലാണ് തൊഴിലില്ലായ്മ കുറവ്. കൂടുതല്‍ വയനാട്ടിലും. പ്രൊഫഷണല്‍ സാങ്കേതിക യോഗ്യതയുള്ളവരില്‍ തൊഴിലില്ലാത്തവരുടെ എണ്ണം 2 ലക്ഷമാണെന്നും ഇതില്‍ 63.3 ശതമാനവും എന്‍ജിനീയറിങ് അനുബന്ധ യോഗ്യതയുള്ളവരാണെന്നുമാണ് വിവരം. 9024 മെഡിക്കല്‍ ബിരുദധാരികളും തൊഴിലില്ലാത്തവരുടെ കൂട്ടത്തിലുണ്ട്. തൊഴിലില്ലാത്ത പുരുഷന്‍മാര്‍ 4.4 ശതമാനവും സ്ത്രീകള്‍ 11.6ശതമാനവും ആണ്. ആസൂത്രണ ബോര്‍ഡിന്‌റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts