ബിജാപുര്‍: ഛത്തീസ്ഗഡില്‍ സുരക്ഷാസേനയുമായുളള ഏറ്റുമുട്ടലില്‍ 31 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഇന്ദ്രാവതി നാഷണല്‍ പാര്‍ക്കിലെ വനമേഖലയില്‍ സുരക്ഷാ സേന മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍ നടത്തവെ ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു.
ഏറ്റുമുട്ടലില്‍ രണ്ട് ജവാന്മാര്‍ വീരമൃത്യു വരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കൊല്ലപ്പെട്ട മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞു വരികയാണെന്നും സുരക്ഷാ സേന അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.
മേഖലയില്‍ തിരച്ചില്‍ തുടരുകയാണ്. കൂടുതല്‍ സേനയെ സ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: