Kerala

വയനാട് ജനവാസ മേഖലയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം

വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നതും പതിവായിരിക്കുകയാണ്

Published by

വയനാട്:ജനവാസ മേഖലയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം.തലപ്പുഴ കാട്ടിയെരിക്കുന്നില്‍ കടുവയുടേതെന്ന് കരുതുന്ന വലിയ കാല്‍പാടുകള്‍ കണ്ടെത്തി.

ജില്ലയില്‍ അടിക്കടി കടുവയുടെ സാന്നിധ്യം കണ്ടുവരുന്നത് ജനങ്ങളില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിട്ടുളളത്.കഴിഞ്ഞ മാസം നാടിനെ വിറപ്പിച്ച നരഭോജിക്കടുവയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തിയ സംഭവം ഉണ്ടായിരുന്നു.

ഇതെത്തുടര്‍ന്ന് ജനവാസമേഖലയുമായി അതിരിടുന്ന വന ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞിരുന്നു.വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നതും പതിവായിരിക്കുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by