തിരുവനന്തപുരം:
മഹിളാ സമന്വയവേദിയുടെ ആഭിമുഖ്യത്തിൽ അഹല്യ ഭായി ഹോൾകറുടെ ജീവിത ജീവചരിത്രം പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം മഹാനഗരത്തിലെ ആയിരത്തോളം വനിതകളെ പങ്കെടുപ്പിച്ചുകൊണ്ട് അഹല്യ സ്മൃതി വർഷം 2025 എന്ന പരിപാടി സംഘടിപ്പിച്ചു. കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടി പ്രമുഖ നർത്തകി സിതാരാ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
അഹല്യഭായി ഹോൾക്കർ ഭാരത സ്ത്രീത്വത്തിന്റെ ഉദാത്ത മാതൃകയാണെന്നും സ്ത്രീകൾ അവരുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് മുന്നോട്ട് പോകണമെന്നും സിതാര ബാലകൃഷ്ണൻ പറഞ്ഞു. എൻ. എസ് എസ് കോളേജ് നീറമൺകര അസി. പ്രഫസർ ഡോ. ലക്ഷ്മിദാസ് മുഖ്യപ്രഭാഷണം നടത്തി. കാലത്തിനു മുൻപേ സഞ്ചരിച്ച അതുല്യ പ്രതിഭയാണ് മഹാറാണി അഹല്യഭായ് ഹോൾക്കറെന്നും ഇന്ത്യൻ സ്ത്രീത്വത്തിന്റെ വഴി കാട്ടിയായി പാഠ്യപദ്ധതിയിൽ മഹാറാണിയുടെ ജീവചരിത്രം ഉൾക്കൊള്ളിക്കാണുന്നും ലക്ഷ്മി ദാസ് അഭിപ്രായപ്പെട്ടു.
കൊല്ലം എസ് എൻ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ.കെ .എസ് ജയശ്രീ അധ്യക്ഷതവഹിച്ച പരിപാടിയിൽ പത്മശ്രീ ജേതാവായ പ്രമുഖ സംഗീതജ്ഞ ഡോക്ടർ കെ ഓമനക്കുട്ടി ടീച്ചർ മുഖ്യാതിഥിയായി.
മഹിളാ സമന്വയവേദി പ്രാന്തസംയോജക അഡ്വ. ജി അഞ്ജന ദേവി, തിരുവനന്തപുരം വിഭാഗ് സംയോജക ഡോ.ശ്രീകലാദേവി, തുടങ്ങിയവർ പങ്കെടുത്തു. പരിപാടിക്ക് മഹാനഗർ സംയോജക ലക്ഷ്മി പ്രിയ സ്വാഗതവും സഹസംയോജക അപർണ്ണ ഷാജി നന്ദിയും രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: