ലക്നൗ ; റായ്ബറേലിയിൽ യശ്വന്ത്പൂർ എക്സ്പ്രസ് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം . ചമ്പാ ദേവി ക്ഷേത്രത്തിന് സമീപമുള്ള ട്രാക്കുകളിൽ കൂറ്റൻ കല്ലുകളാണ് വച്ചിരുന്നത് . ഇത് കണ്ട ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് പ്രയോഗിച്ചതോടെ വൻ അപകടം ഒഴിവായി.
ലഖ്‌നൗവിൽ നിന്നുള്ള യശ്വന്ത്പൂർ എക്സ്പ്രസ് വരുന്ന ട്രാക്കിലാണ് ഒരു അടി നീളമുള്ള കല്ലുകൾ വച്ചിരുന്നത് . യാദൃശ്ചികമായി, ചുവപ്പ് സിഗ്നൽ കാരണം ട്രെയിൻ വേഗത കുറച്ച ലോക്കോ പൈലറ്റ് കല്ലുകൾ കണ്ടതോടെ എമർജൻസി ബ്രേക്കുകൾ പ്രയോഗിക്കുകയായിരുന്നു.
സംഭവം റിപ്പോർട്ട് ചെയ്തയുടൻ റെയിൽവേ ഉദ്യോഗസ്ഥർ പോലീസിൽ അറിയിക്കുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.കഴിഞ്ഞ കുറച്ച് മാസങ്ങളായി റെയിൽവേ ട്രാക്കുകളിൽ പല സാധനങ്ങളും വച്ച് ട്രെയിനുകൾ പാളം തെറ്റിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: