ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി തോല്‍വി അംഗീകരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനഹിതം അംഗീകരിക്കുന്നുവെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥ പ്രവര്‍ത്തനത്തിനും വോട്ടര്‍മാരുടെ പിന്തുണയ്ക്കും നന്ദി പറയുന്നുവെന്നും രാഹുല്‍ പ്രതികരിച്ചു. എന്നാല്‍ ഭരണം തുടങ്ങും മുന്‍പ് , മലിനീകരണം, വിലക്കയറ്റം, അഴിമതി എന്നിവക്കെതിരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറയുന്നു.
മൂന്നാം വട്ടവും സീറ്റൊന്നും ലഭിച്ചില്ലെങ്കിലും മൊത്തം 6.34 ശതമാനം വോട്ട് ലഭിച്ചതിന്റെ ആഹ്ളാദം കോണ്‍ഗ്രസ് പങ്കുവയ്ക്കുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ 2.08 ശതമാനം വര്‍ദ്ധനയുണ്ട്. സംസ്ഥാനത്താകെയുള്ള 70 സീറ്റില്‍ 67 സീറ്റിലും കോണ്‍ഗ്രസിന് കെട്ടിവച്ച പണം നഷ്ടപ്പെട്ടു. ഒരേയൊരു സീറ്റില്‍ മാത്രമാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. കസ്തൂര്‍ബാ നഗറില്‍ 27019 വോട്ടുമായി അഭിഷേക് ദത്താണ് രണ്ടാമത് എത്തിയത്.രണ്ടുതവണ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന അരവിന്ദര്‍ സിംഗ് ലൗലി ഇത്തവണ ബിജെപി ടിക്കറ്റിലാണ് മല്‍സരിച്ചതും ജയിച്ചതും. കോണ്‍ഗ്രസ് ആസ്ഥാനം സ്ഥിതിചെയ്യുന്ന ന്യൂഡല്‍ഹി മണ്ഡലത്തില്‍ 4568 വോട്ടാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കു ലഭിച്ചത്. മൂന്നുവട്ടം തുടര്‍ച്ചയായി ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസ് ഇനിയൊരു തിരിച്ചുവരവ് ഇല്ലാത്ത വിധം തകര്‍ന്നടിഞ്ഞു എന്നാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: