ന്യൂദല്‍ഹി: ദല്‍ഹിയിലെ ബിജെപിയുടെ ജയത്തിന്റെ മാറ്റ് കുറയ്‌ക്കാനുള്ള പുതിയ വാദമാണ്, കോൺഗ്രസ് പിടിച്ച വോട്ടുകളാണ് ആപ്പിനെ തോൽപ്പിച്ചത് എന്ന്. ശുദ്ധ നുണയാണിതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
34 മണ്ഡലത്തിൽ കോൺഗ്രസ് വോട്ട് ആപ്പിന്റെ കൂടെ ചേർത്താലും ബിജെപിക്ക് കിട്ടിയ വോട്ടിനേക്കാൾ കുറവാണ്. രണ്ടു മണ്ഡലങ്ങളിൽ രണ്ടു പാർട്ടിക്കും കൂടി കിട്ടിയ വോട്ടുകൾ കൂട്ടിയാൽ ബിജെപി വോട്ടുകളേക്കാൾ 500ൽ താഴെ മാത്രം കൂടുതൽ. കോൺഗ്രസ് പിന്തുണ കൊടുത്താലും ഇപ്പോൾ വോട്ട് ചെയ്തവരെല്ലാം ആപ്പിന് വോട്ട് ചെയ്യില്ല. ഭൂരിഭാഗം കോൺഗ്രസ് കാരും ബിജെപിക്കാവും കുത്തുക. എങ്കിൽ ഒരു പക്ഷേ 50ൽ കൂടുതൽ സീറ്റ് ബിജെപി നേടിയേനെ.
പിന്നെ എന്ത് കണ്ടിട്ടാണ് കോൺഗ്രസ് ആപ്പിനെ തോൽപ്പിച്ചു എന്ന് പറയുന്നത് എന്നു മനസ്സിലാകുന്നില്ല.
കസ്തൂർബാ നഗർ ആണ് കോൺഗ്രസ് രണ്ടാംസ്ഥാനത്തെത്തിയ ഏക മണ്ഡലം. അവിടെ ബിജെപി ജയിച്ചത് 11,048 വോട്ടിന്റെ ഭൂരിപക്ഷത്തിനുമാണ്. കോൺഗ്രസ് നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ട മൂന്ന് മണ്ഡലങ്ങളിലും (മെഹ്‌റോളി, ഓഖ്‌ല, മുസ്തഫാബാദ്), വിതർന്നത് താമരയാണ്.
കോണ്‍ഗ്രസിന്റെ 70ല്‍ 67 സ്ഥാനാര്‍ഥികള്‍ക്കും കെട്ടിവച്ച തുക നഷ്ടപ്പെട്ടു.കസ്തൂര്‍ബ നഗറില്‍ മത്സരിച്ച അഭിഷേക് ദത്ത്, നംഗ്ലോയ് ജാട്ടില്‍ മത്സരിച്ച രോഹിത് ചൗധരി, ബദ്‌ലിയില്‍ മത്സരിച്ച ദേവേന്ദ്ര യാദവ് എന്നീ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കു മാത്രമാണു കെട്ടി വച്ച തുക നഷ്ടപ്പെടാതിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: