Entertainment

പ്രതിഫലത്തിൽ മോഹൻലാലിനെ കടത്തിവെട്ടി മമ്മൂട്ടി

Published by

സിനിമാസ്വാദകര്‍ ഏറെ കാത്തിരിക്കുന്ന വമ്പന്‍ പ്രോജക്ട് ആയ മഹേഷ് നാരായണന്റെ മള്‍ട്ടിസ്റ്റാര്‍ ചിത്രം അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രമാണ് ഇത്. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തിലുണ്ട്. സിനിമയിലെ താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച അഭ്യൂഹങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

 

ചിത്രത്തിനായി മമ്മൂട്ടി 16 കോടി വാങ്ങുമെന്നാണ് സോഷ്യല്‍ മീഡിയ ഫോറങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 15 കോടിയാണ് മഹേഷ് നാരായണന്‍ ചിത്രത്തിനായി മോഹന്‍ലാല്‍ വാങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്. അഞ്ച് കോടി വീതമാണ് കുഞ്ചാക്കോ ബോബന്റെയും ഫഹദ് ഫാസിലിന്റെയും പ്രതിഫലം എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്ന വിവരങ്ങള്‍.

 

എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. 100 കോടിയോളം രൂപയാണ് സിനിമയുടെ ബജറ്റ് എന്നായിരുന്നു നിര്‍മ്മാതാവ് ജോബി ജോര്‍ജ് പറഞ്ഞത്. ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്റേതാണ്. ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം.

 

ശ്രീലങ്ക, ലണ്ടന്‍, അബുദാബി, അസര്‍ബെയ്ജാന്‍, തായ്ലന്‍ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കുക. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ആന്‍ മെഗാ മീഡിയ ചിത്രം പ്രദര്‍ശനത്തിന് എത്തിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by