മലപ്പുറം: മലപ്പുറം വേങ്ങരയ്‌ക്കടുത്ത് മദ്രസ അദ്ധ്യാപകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം . 28 വയസ്സുള്ള സുഹൈബിനാണ് ഗുരുതരമായി പരിക്കേറ്റത് . സംഭവത്തിനു പിന്നാലെ 18 കാരൻ റാഷിദ് പോലീസിൽ കീഴടങ്ങി. പ്രണയബന്ധത്തെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം .
എന്നാൽ റാഷിദുമായി തനിക്ക് മുൻ പരിചയമില്ലെന്നും കണ്ടിട്ടില്ലെന്നുമാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സുഹൈബിന്റെ മൊഴി. സുഹൈബിന്റെ വസതിക്ക് സമീപം വച്ചാണ് ആക്രമണം.
രാത്രി 9 മണിയോടെ സുഹൈബിന്റെ വസതിയ്‌ക്കടുത്തെത്തിയ റാഷിദ് ഒരു മണിക്കൂറോളം സുഹൈബിനായി കാത്തിരുന്നു. സ്കൂട്ടറിൽ സുഹൈബ് വരുന്നത് കണ്ടതോടെ റാഷിദും മറ്റൊരു സ്കൂട്ടറിൽ സുഹൈബിനെ പിന്തുടർന്നു. ശരീരത്തിലും കാലുകളിലുമായി ഏഴോളം വെട്ടുകൾ ഉണ്ട്.
ആക്രമണത്തിന് ശേഷം റാഷിദ് ഓടി രക്ഷപ്പെട്ടു. പിന്നീട് പുലർച്ചെ ഏകദേശം 3 മണിയോടെ വേങ്ങര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. മാതാപിതാക്കൾക്കൊപ്പം അബുദാബിയിൽ താമസിച്ചിരുന്ന റാഷിദ് പ്ലസ് ടു പഠനത്തിനായാണ് കേരളത്തിലേക്ക് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക