India

രാഹുല്‍ ഗാന്ധി പട്ടായയ്‌ക്ക് ടൂര്‍ പോകട്ടെയെന്ന് സമൂഹമാധ്യമങ്ങള്‍

ഒരു തെരഞ്ഞെടുപ്പ്കഴിഞ്ഞാല്‍ ക്ഷീണം മാറ്റാന്‍ വിദേശ പര്യടനം രാഹുല്‍ ഗാന്ധിയ്ക്ക് പതിവാണ്. ഇപ്പോള്‍ ദല്‍ഹി തെരഞ്ഞെടുപ്പില്‍ വട്ടപ്പൂജ്യം നേടിയ സ്ഥിതിക്ക് രാഹുല്‍ ഗാന്ധി പട്ടായയ്ക്ക് ടൂര്‍ പോകട്ടെ എന്നാണ് സോഷ്യല്‍ മീഡിയയില്‍ പരിഹാസം ഉയരുന്നത്.

Published by

ന്യൂദല്‍ഹി: ഒരു തെരഞ്ഞെടുപ്പ്കഴിഞ്ഞാല്‍ ക്ഷീണം മാറ്റാന്‍ വിദേശ പര്യടനം രാഹുല്‍ ഗാന്ധിയ്‌ക്ക് പതിവാണ്. ഇപ്പോള്‍ ദല്‍ഹി തെരഞ്ഞെടുപ്പില്‍ വട്ടപ്പൂജ്യം നേടിയ സ്ഥിതിക്ക് രാഹുല്‍ ഗാന്ധി പട്ടായയ്‌ക്ക് ടൂര്‍ പോകട്ടെ എന്നാണ് സോഷ്യല്‍ മീഡിയയില്‍ പരിഹാസം ഉയരുന്നത്. 2014ല്‍ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം 60 ദിവസത്തോളം രാഹുല്‍ ഗാന്ധി വിദേശപര്യടനത്തിലായിരുന്നു. അന്ന് തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ തായ് ലാന്‍റ്, കമ്പോഡിയ, ബാങ്കോക്ക്, വിയറ്റ്നാം എന്നിവിടങ്ങളാണ രാഹുല്‍ സന്ദര്‍ശിച്ചത്. പ്രധാനമായും ബീച്ചുകള്‍.

മുഖത്തടിയേറ്റപോലെ കിട്ടിയ വട്ടപ്പൂജ്യത്തിനെ തുടര്‍ന്ന് ഇതുവരെ രാഹുല്‍ ദല്‍ഹി തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. മോദിയുടെ കോണ്‍ഗ്രസ് മുക്ത് ഭാരതം എന്ന തൊപ്പിയിലെ മറ്റൊരു തൂവല്‍ കൂടിയായി മാറിയിരിക്കുകയാണ് ദല്‍ഹി.

കോണ്‍ഗ്രസിന്റെ ദല്‍ഹിക്ഷയം തുടങ്ങിയത് 2013ല്‍
2013ലാണ് കോണ്‍ഗ്രസ് ദല്‍ഹിയില്‍ തോറ്റത്. അന്ന് എട്ട് സീറ്റുകളും 11.4 ശതമാനം വോട്ട് വിഹിതവുമാണ് കിട്ടിയത്. അന്ന് ആം ആദ്മി 28 സീറ്റുകളില്‍ വിജയിച്ചു. 40 ശതമാനമായിരുന്നു ആം ആദ്മിയുടെ വോട്ട് വിഹിതം. 2015ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സീറ്റും കിട്ടിയില്ല. വോട്ട് വിഹിതം 9.7 ശതമാനമായി കുറഞ്ഞു. 2020ല്‍ കോണ്‍ഗ്രസിന് പൂജ്യം സീറ്റു തന്നെയാണ് കിട്ടിയത്. വോട്ട് ശതമാനമാകട്ടെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ 4 ശതമാനം എന്ന നിലയില്‍ എത്തി.

കോണ്‍ഗ്രസിനെ തറപറ്റിച്ച് ദല്‍ഹിയില്‍ ഉയര്‍ന്നുവരികയും ഒരു പതിറ്റാണ്ടിലേറെ ദല്‍ഹി ഭരിയ്‌ക്കുകയും ചെയ്ത ആം ആദ്മിയെയും അതിന്റെ നേതാവായ അരവിന്ദ് കെജ്രിവാളിനെയും തറപറ്റിച്ചാണ് ബിജെപി അധികാരത്തില്‍ എത്തിയത്. കോണ്‍ഗ്രസിനാകട്ടെ ഇത് മൂന്നാം തവണയാണ് വട്ടപ്പൂജ്യം. കഴിഞ്ഞ മൂന്ന് ഇലക്ഷനിലും ദല്‍ഹി നിയമസഭയില്‍ അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞില്ലെന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് നാണക്കേടാണ്. ഷീല ദീക്ഷിത് എന്ന നേതാവിന്റെ കാലത്ത് തുടര്‍ച്ചയായി ദല്‍ഹി ഭരിച്ചുകൊണ്ടിരുന്ന കോണ്‍ഗ്രസാണ് രാഹുലിന്റെയും പ്രിയങ്കഗാന്ധിയുടെയും കാലത്ത് തകര്‍ന്നു തരിപ്പണമായിരിക്കുന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by