Education

കൈറ്റിന്റെ സ്വന്തം എ.ഐ. എഞ്ചിന്‍ ഈ വര്‍ഷം, മുഴുവന്‍ സ്‌കൂള്‍ കുട്ടികള്‍ക്കും റോബോട്ടിക് പഠനം

Published by

തിരുവനന്തപുരം: കൈറ്റിന്റെ നേതൃത്വത്തില്‍ സ്വതന്ത്രമായ എ.ഐ എഞ്ചിന്‍ ഈ വര്‍ഷം തയ്യാറാക്കുമെന്ന് വിദ്യാഭ്യാസ് മന്ത്രി വി.ശിവന്‍കുട്ടി. നിര്‍മിതബുദ്ധിയുടെ സ്വാധീനം വ്യാപകമാകുന്നതോടൊപ്പം തന്നെ അവയുടെ ഉപയോഗം 80000 അധ്യാപകരെ പരിശീലിപ്പിക്കുന്നതിന്റേയും എ.ഐ.യുടെ അടിസ്ഥാനാശയങ്ങള്‍ ഐ.സി.ടി. പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതിന്റേയും തുടര്‍ച്ചയായാണ് എ.ഐ എഞ്ചിന്‍ തയ്യാറാക്കുന്നത്. ഒറ്റപ്പെട്ട വിജയകഥകള്‍ക്ക് പകരം മുഴുവന്‍ സ്‌കൂള്‍ കുട്ടികള്‍ക്കും റോബോട്ടിക് പഠനം സാധ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. സാങ്കേതിക മാറ്റം ആദ്യം ഉള്‍ക്കൊള്ളുന്നത് വിദ്യാര്‍ഥികളാണ്. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും വികാസത്തിനായാണ് ഐ.സി.ടി. ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത്. ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിതോപയോഗത്തിനും വ്യാജ വാര്‍ത്തകളുടെ പ്രചാരണത്തിനും എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കുകയും അത് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുകയും പരിശീലനങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by