Kerala

കൊല്ലത്ത് ഹോസ്റ്റല്‍ കെട്ടിടത്തിലെ സ്ലാബ് തകര്‍ന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ചാത്തന്നൂര്‍ എംഇഎസ് കോളേജ് ഹോസ്റ്റലില്‍ ചൊവ്വാഴ്ചയാണ് അപകടം നടന്നത്

Published by

കൊല്ലം:ചാത്തന്നൂരില്‍ ഹോസ്റ്റല്‍ കെട്ടിടത്തിലെ സ്ലാബ് തകര്‍ന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.തൃശൂര്‍ സ്വദേശിനി മനീഷ (25) ആണ് മരിച്ചത്.

ചാത്തന്നൂര്‍ എംഇഎസ് കോളേജ് ഹോസ്റ്റലില്‍ ചൊവ്വാഴ്ചയാണ് അപകടം നടന്നത്.ഫോണില്‍ സംസാരിച്ച് നില്‍ക്കവേയാണ് നാലാം നിലയിലെ സ്ലാബ് തകര്‍ന്ന് മനീഷയും കൂട്ടുകാരി സ്വാതിയും അപകടത്തില്‍പ്പെട്ടത്.

രണ്ടു പേരും മെഡിസിറ്റി ആശുപത്രിയിലെ പാരാമെഡിക്കല്‍ ജീവനക്കാരാണ്. പരിക്കേറ്റതിനെ തുടര്‍ന്ന് കൊല്ലത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മനീഷ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by