ന്യൂദല്ഹി: തീര്ത്തും ആര്ഭാടരഹിതമായാണ് രണ്ടാമത്തെ മകന് ജീത് അദാനിയുടെ വിവാഹം ഗൗതം അദാനി നടത്തിയത്. ഗുജറാത്തിലെ അഹമ്മദാബാദിലെ അദാനി ടൗണ്ഷിപ്പിലെ ബെല്വിദെരെ ക്ലബ്ബില് ആയിരുന്നു ജീത് അദാനിയും വജ്രവ്യാപാരിയായ ജെയ്മിന്ഷായുടെ മകള് ദിവയുമായുള്ള വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങ്.
ഈ വിവാഹത്തോട് അനുബന്ധിച്ച് അദാനി വലിയൊരു പ്രഖ്യാപനമാണ് നടത്തിയത്. സാമൂഹ്യസേവനപ്രവര്ത്തനങ്ങള്ക്കായി താന് പതിനായിരം കോടി സംഭാവന നല്കുന്നു എന്നായിരുന്നു അദാനിയുടെ ഈ പ്രഖ്യാപനം. മെഡിക്കല് കോളെജുകള്, ആശുപത്രികള്, സ്കൂളുകള് എന്നിവയ്ക്ക് കെട്ടിടങ്ങള്, നൈപുണ്യവികസനകേന്ദ്രങ്ങള് എന്നിവയ്ക്കാണ് ഈ പണം ചെലവഴിക്കുക.
മഹാകുംഭമേളയില് പങ്കെടുത്തഅദാനി മാധ്യമപ്രവര്ത്തകരോട് മകന്റെ വിവാഹം ലളിതമായാണ് നടത്തുകയെന്ന് പ്രഖ്യാപിച്ചിരുന്നു. വിവാഹത്തിന് തലേനാള് അദാനിയുടെ മകന് ജീത് അദാനി ഒരുവിവാഹപ്രതിജ്ഞ പരസ്യമായി എടുത്തിരുന്നു. വര്ഷം തോറും ദിവ്യാംഗമാരായ (ഭിന്നശേഷിയുള്ളവര്) 500 വനിതകളുടെ വിവാഹം നടത്തിക്കൊടുക്കമെന്നായിരുന്നു ഈ പ്രഖ്യാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: