ന്യൂദല്‍ഹി : ഒരു കാലത്ത് മനീഷ് സിസോഡിയ കഴിഞ്ഞിട്ടെ ലോകത്ത് നല്ല വിദ്യാഭ്യാസ മന്ത്രി ഉള്ളൂ എന്ന മനോഭാവമായിരുന്നു മുൻ മുഖ്യനുണ്ടായിരുന്നത്. പല വേദികളിലും വച്ച് കെജ്‌രിവാൾ മനീഷ് സിസോഡിയയെ പുകഴ്‌ത്തി സംസാരിച്ചിട്ടുണ്ട്. ഒരിക്കൽ ന്യൂയോർക്ക് ടൈംസ് ദൽഹിയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ പരിവർത്തനപരമായ മാറ്റങ്ങളെന്ന തരത്തിൽ എടുത്തുകാണിക്കുന്ന ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് ശേഷമാണ് മുൻ മുഖ്യൻ അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രി എന്ന് വിശേഷിപ്പിച്ചത്.
എന്നാൽ സിസോഡിയയുടെ പേരിൽ അഴിമതികളുടെ ഘോഷയാത്ര തന്നെയാണ് ഉണ്ടായത്. 2021-22 ലെ ദൽഹി എക്സൈസ് നയം നടപ്പിലാക്കിയതിൽ അഴിമതി ആരോപിച്ച് സിസോഡിയയുടെ വസതിയിലും ഏഴ് സംസ്ഥാനങ്ങളിലായി 20 സ്ഥലങ്ങളിലും സിബിഐ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. 17 മാസത്തോളം ജയിലിൽ വരെ കിടക്കേണ്ട അവസ്ഥ ഉപമുഖ്യനുണ്ടായി എന്നതാണ് യഥാർത്ഥ്യം.
ഇപ്പോഴിത സിസോഡിയ ജങ്പുര നിയമസഭാ സീറ്റിലും പരാജയം സമ്മതിച്ചു. കിഴക്കൻ ദൽഹിയിലെ പട്പർഗഞ്ചിൽ നിന്ന് തുടർച്ചയായി മൂന്ന് തവണ വിജയിച്ചതിന് ശേഷം ഇത്തവണ ജങ്പുരയിൽ നിന്നാണ് അദ്ദേഹം മത്സരിച്ചത്. എന്നൽ പദ്ധതികൾ അമ്പേ തകർന്നു.
തന്റെ പരാജയത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ എന്തെങ്കിലും വിലയിരുത്തലുകൾ നടത്തുന്നതിന് മുമ്പ് ഫലങ്ങൾ അവലോകനം ചെയ്യുമെനാണ് അദ്ദേഹം പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: