ന്യൂഡൽഹി ; ഡൽഹി തെരഞ്ഞെടുപ്പിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയ എ എ പിയ്‌ക്കും , കോൺഗ്രസിനും പരിഹാസവുമായി ജമ്മു കശ്മീർ മുഖ്യമന്ത്രിയും , നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള .
‘ ഇനിയും പോരാടി പരസ്പരം അവസാനിപ്പിക്കൂ ‘ എന്നാണ് ഒമർ അബ്ദുള്ള സോഷ്യൽ മീഡിയയിൽ കുറിച്ചത് . ഡൽഹിയിൽ ബിജെപി വൻ വിജയത്തിലേയ്‌ക്കുമെന്ന സൂചന വന്നതോടെയാണ് നാഷണൽ കോൺഫറൻസ് ഇന്ത്യാമുന്നണിയിലെ പ്രധാന പാർട്ടികളായ കോൺഗ്രസിനെയും എഎപിയെയും വിമർശിച്ചു രംഗത്തെത്തിയത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ സഖ്യത്തിലാണ് എ എ പിയും,കോൺഗ്രസും മത്സരിച്ചത് . ആകെയുള്ള 7 സീറ്റുകളിൽ 4 ഇടത്ത് എ എ പിയും, 3 ഇടത്ത് കോൺഗ്രസും മത്സരിച്ചെങ്കിലും ഇന്ത്യാ മുന്നണി സമ്പൂർണ തോൽവി ഏറ്റുവാങ്ങി. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ 70 സീറ്റിലും സഖ്യമില്ലാതെയാണ് കോൺഗ്രസും എഎപിയും മത്സരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: