Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പൊള്ളക്കണക്കുകളും കള്ളത്തരങ്ങളും

Janmabhumi Online by Janmabhumi Online
Feb 8, 2025, 11:02 am IST
in Editorial, Vicharam
FacebookTwitterWhatsAppTelegramLinkedinEmail

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ്ണ ബജറ്റ് പ്രത്യക്ഷത്തില്‍ തന്നെ നിരാശാജനകമാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഇനി വോട്ട് ഓണ്‍ അക്കൗണ്ട് മാത്രമാണ് അവതരിപ്പിക്കുക. ധനമന്ത്രി എന്ന നിലയ്‌ക്ക് അഞ്ചാമത്തെ ബജറ്റ് അവതരണത്തിലും പതിവുരീതിയില്‍ പ്രഖ്യാപനങ്ങളുടെ ഘോഷയാത്ര തന്നെയാണ് കെ. എന്‍. ബാലഗോപാലില്‍ നിന്നു ഉണ്ടായിരിക്കുന്നത്. ശരിയായ രീതിയിലുള്ള ഒരു ബജറ്റാണിത് എന്നു പോലും പറയാനാവില്ലെന്ന വിമര്‍ശനം സാമ്പത്തിക വിദഗ്ധരില്‍നിന്ന് ഉയര്‍ന്നു കഴിഞ്ഞു. വരവിനെക്കുറിച്ചും ചെലവിനെക്കുറിച്ചും ഉല്‍ക്കണ്ഠയൊന്നുമില്ലാതെ പൊള്ളക്കണക്കുകളും അശാസ്ത്രീയമായ വീതംവയ്‌പ്പുമാണ് ബാലഗോപാല്‍ നടത്തിയിരിക്കുന്നത്. വിഭവസമാഹരണം എവിടെ നിന്നാണെന്നും, വികസന ലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കാതെയുള്ള സാമ്പത്തിക പ്രഭാഷണമാണ് ധനമന്ത്രി നടത്തിയിരിക്കുന്നത്. സാധാരണ ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്ന നിര്‍ദ്ദേശങ്ങളൊന്നും ബജറ്റിലില്ല. അതേസമയം ധനമന്ത്രിയുടെ പാര്‍ട്ടിക്കാരിലേക്കും സഹയാത്രികരിലേക്കും പണം ഒഴുകിയെത്തുന്ന നിരവധി ബജറ്റ് നിര്‍ദ്ദേശങ്ങള്‍ കാണുകയും ചെയ്യാം. മറ്റു ജില്ലകളെയൊക്കെ തഴഞ്ഞ് സ്വന്തം ജില്ലയായ കൊല്ലത്തിനും സിപിഎമ്മിന് സ്ഥാപിത താല്പര്യമുള്ള കണ്ണൂരിനും പ്രത്യേകം പരിഗണന നല്‍കുകയും ചെയ്തിരിക്കുന്നു.

ധനമന്ത്രിയായല്ല, പാര്‍ട്ടി നേതാവ് എന്ന നിലയ്‌ക്ക് ഉണര്‍ന്നിരുന്നാണ് ബാലഗോപാല്‍ ബജറ്റ് തയ്യാറാക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കുന്ന നിരവധി നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. കലാ സാംസ്‌കാരിക മേഖലയ്‌ക്കും സാമ്പത്തിക സാക്ഷരതാ വിദ്യാഭ്യാസത്തിനും കുടുംബശ്രീക്കും കൊച്ചി മുസിരിസ് ബിനാലെയ്‌ക്കും മാധ്യമ അവാര്‍ഡിനും മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്‌ക്കുള്ള അവാര്‍ഡിനും ഗ്രാമീണ കളരി സംഘത്തിനും എകെജി മ്യൂസിയത്തിനും മറ്റുമായി നീക്കി വച്ചിട്ടുള്ള കോടിക്കണക്കിന് രൂപ ഫലത്തില്‍ പാര്‍ട്ടി അണികളിലേക്കാവും ഒഴുകിയെത്തുക. സംസ്ഥാനം സാമ്പത്തികമായി മുടിഞ്ഞാലും പാര്‍ട്ടിക്കാര്‍ക്ക് പണമില്ലാത്ത അവസ്ഥ വരരുതെന്ന തീരുമാനമാണ് ഇതിന് പിന്നിലുള്ളത്. ഇതൊക്കെ മറച്ചുപിടിച്ചുകൊണ്ട് സര്‍ക്കാര്‍ ലക്ഷ്യമിടുന്ന നവകേരള നിര്‍മ്മാണത്തിനുള്ള ആവേശകരമായ കുതിപ്പ് നല്‍കാന്‍ ഉതകുന്ന ഇടപെടലാണ് ബജറ്റ് എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ എടുത്താല്‍ പൊങ്ങാത്ത അവകാശവാദം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. കേരളത്തിന്റെ വികസനത്തെയും ജനക്ഷേമത്തെയും ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകുന്ന സമീപനമാണ് ബജറ്റിലെന്ന് മുഖ്യമന്ത്രി പറയുന്നതിന്റെ യാതൊരു തെളിവും കാണുന്നില്ല. സാമൂഹിക ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതടക്കം പ്രതീക്ഷിച്ച പ്രഖ്യാപനങ്ങളൊന്നും ബജറ്റില്‍ സ്ഥാനം പിടിച്ചിട്ടില്ല. ക്ഷേമ പെന്‍ഷന്റെ മൂന്നുമാസത്തെ കുടിശിക മാത്രം നല്‍കുമെന്ന പ്രഖ്യാപനം നിരാശാജനകമാണ്. ഭൂനികുതിയും കോടതി ഫീസും വര്‍ധിപ്പിച്ചത് ജനങ്ങളെ പിഴിയും.

കേന്ദ്ര ബജറ്റ് കേരളത്തെ അവഗണിക്കുന്നു എന്നായിരുന്നുവല്ലോ സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും മുറവിളി. എന്നാല്‍ വസ്തുത മറിച്ചാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. മത്സ്യബന്ധന മേഖലയിലും കയര്‍മേഖലയിലും കാര്‍ഷിക മേഖലയിലും വിദ്യാഭ്യാസമേഖലയിലുമൊക്കെ കേന്ദ്രസര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്ന പണം കേരളത്തിന് വന്‍തോതില്‍ ഗുണം ചെയ്യുന്നതാണ്. ഈ മേഖലകളില്‍ സംസ്ഥാന ബജറ്റ് നീക്കിവെച്ചിരിക്കുന്നതിനേക്കാള്‍ വളരെയധികം പണം കേന്ദ്ര ബജറ്റില്‍ നിന്ന് ലഭിക്കുമെന്നതാണ് വാസ്തവം. കേന്ദ്ര-സംസ്ഥാന ബജറ്റുകളെ താരതമ്യം ചെയ്യുമ്പോള്‍ കേരളത്തെ അവഗണിച്ചിരിക്കുന്നത് ഇടതുമുന്നണി സര്‍ക്കാര്‍ തന്നെയാണെന്ന് പറയേണ്ടിവരും. ഇടതുമുന്നണി ഭരണത്തില്‍ സംസ്ഥാനത്തെ വ്യവസായ രംഗം മുരടിക്കുക മാത്രമല്ല, വ്യവസായത്തിന്റെ ശവപ്പറമ്പായി സംസ്ഥാനം മാറിയിരിക്കുകയുമാണ്. ഒന്‍പത് വര്‍ഷത്തെ ഇടതുമുന്നണി ഭരണത്തിനിടെ ശ്രദ്ധേയമായ ഒരു വ്യവസായ സംരംഭം പോലും കേരളത്തില്‍ പുതുതായി വന്നില്ല. കുടിവെള്ളമൂറ്റിയും മദ്യം ഉത്പാദിപ്പിക്കാന്‍ പാലക്കാട് സ്വകാര്യ കമ്പനിക്ക് അനുവാദം നല്‍കിയതു മാത്രമാണ് ഏക അപവാദം. സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടു എന്ന ബജറ്റ് പ്രസംഗത്തിലെ അവകാശവാദം കാപട്യമാണ്. ഓരോ ദിവസവും തള്ളിനീക്കാന്‍ പാടുപെടുകയാണ്. ഈ അവസ്ഥയ്‌ക്ക് മാറ്റം വരുത്താനുള്ള ക്രിയാത്മക നിര്‍ദ്ദേശങ്ങളൊന്നും ബജറ്റില്‍ കാണുന്നില്ല. അതിന്റെ ഫലം ജനങ്ങള്‍ കൂടുതല്‍ ദുരിതം അനുഭവിക്കേണ്ടിവരും എന്നു തന്നെയാണ്.

Tags: K.N. BalagopalKerala Budget 2025Fraud and forgery
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ധനപ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനത്ത് കടുത്ത ധനകാര്യ നിയന്ത്രണം

Kerala

16 പദ്ധതികള്‍ക്കായി പലിശ രഹിത വായ്പ ചോദിച്ചു, കേന്ദ്രം അനുവദിച്ചു; എന്നിട്ടും ബാലഗോപാല്‍ പറയുന്നു, അപ്രായോഗികം!

Main Article

ബജറ്റില്‍ കണ്ടത് ഇരുണ്ട പിണറായിസം

Vicharam

കയറില്‍ കുരുക്ക് മുറുകും; ബജറ്റില്‍ കടുത്ത അവഗണന

Kerala

ഭൂനികുതി കുത്തനെ കൂട്ടി സംസ്ഥാന സർക്കാർ ബജറ്റ്; നികുതി സ്ലാബുകളിൽ 50% വർദ്ധന, സർക്കാർ ഭൂമിയുടെ പാട്ടത്തുകയും കൂട്ടി

പുതിയ വാര്‍ത്തകള്‍

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ഹോമിയോ ഡോക്ടര്‍മാര്‍ ജൂലൈ 31നകം ഹോളോഗ്രാം സര്‍ട്ടിഫിക്കറ്റ് നേടണം, അല്ലാത്തപക്ഷം പ്രാക്ടീസ് അനുവദിക്കില്ല

‘നല്‍കേണ്ടത് എന്തെങ്കിലും മറുപടിയല്ല, വിവരാവകാശ നിയമത്തെ പരിഹസിക്കുന്ന ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ല’

നാട്ടിലേക്കു മടങ്ങാനായി 75 വിദ്യാര്‍ത്ഥികള്‍ കേരള ഹൗസിലെത്തിയെന്ന് അധികൃതര്‍, കണ്‍ട്രോള്‍ റൂം ഐഡിയില്‍ മാറ്റം

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം നേരത്തെയെത്തും

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഞായറാഴ്ച 200 ലേറെ കല്യാണം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണം മോഷണം പോയി

വീട്ടില്‍ അതിക്രമിച്ചു കയറി സ്വര്‍ണമാലയും പണവും മോഷ്ടിച്ചയാള്‍ പിടിയില്‍

നഗ്രോത്തയില്‍ ആക്രമണം നടന്നെന്ന് സൈന്യത്തിന്റെ സ്ഥിരീകരണം

ഇടുക്കിയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies