India

അരവിന്ദ് കെജ്രിവാളും അതിഷിയും പിന്നിൽ, ബിജെപിയുടെ തേരോട്ടം

അരവിന്ദ് കെജ്‍രിവാൾ 7000 വോട്ടിനാണു പിന്നിലായത്

Published by

ഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപിയുടെ തേരോട്ടമാണ് കാണാൻ സാധിക്കുന്നത്.മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പിന്നിലാണ്. അരവിന്ദ് കെജ്‍രിവാൾ 7000 വോട്ടിനാണു പിന്നിലായത്.  ന്യൂ ഡൽഹിയിൽ 9 ല്‍ 8 സീറ്റിലും ബിജെപി മുന്നേറുന്നു.

മുഖ്യമന്ത്രി അതിഷി, അമാനത്തുള്ള ഖാൻ തുടങ്ങിയ പ്രമുഖർ പിന്നിലാണ്..27 വർഷത്തിനു ശേഷം രാജ്യതലസ്ഥാനത്ത് ശക്തമായ തിരിച്ചുവരവിനാണ് ബിജെപി ഡൽഹിയിൽ തയാറെടുക്കുന്നത്.

19 എക്സിറ്റ് പോളുകളിൽ 11 എണ്ണവും ബിജെപിക്കു വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നു പ്രവചിക്കുമ്പോൾ 4 എണ്ണത്തിൽ എഎപിയാണു മുന്നിൽ. 60.54% പോളിങ്ങാണ് ഇക്കുറി ഡൽഹിയിൽ രേഖപ്പെടുത്തിയത്. 62.59% പോളിങ് നടന്ന 2020 ൽ 70 ൽ 62 സീറ്റു നേടിയാണ് എഎപി അധികാരത്തിലെത്തിയത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by